ചീരയ്‌ക്കൊപ്പം ഈ 5 ഭക്ഷണങ്ങൾ കഴിക്കരുത്

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ അടുക്കള തോട്ടങ്ങളില്‍ വളരെ ചെലവു കുറച്ച് കൃഷി ചെയ്തെടുക്കാവുന്ന ഇലക്കറിയാണ് ചീര. പോഷകഗുണങ്ങളുടെ കാര്യത്തിലും ചീര മുന്‍പന്തിയില്‍ തന്നെയാണ്.

വിറ്റാമിൻ ഇ, കെ, എ പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ പോഷകങ്ങള്‍ ചീരയിലുണ്ട്. അയൺ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും ചീര സഹായിക്കും.

എന്നാല്‍ ‌ചീരയ്‌ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്.

എള്ളും ചീരയും

ചീരയ്‌ക്കൊപ്പം എള്ള് ചേര്‍ത്ത് കഴിക്കുന്നത് വയറില്‍ അസ്വസ്ഥത ഉണ്ടാക്കാം. വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത് കാരണമാകാം.

ചീസും ചീരയും

ചീരയ്‌ക്കൊപ്പം ചീസ്, തൈര്, പാല്‍ പോലുള്ള വിഭവങ്ങള്‍ ചേര്‍ക്കുന്നത് വൃക്കകളില്‍ കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകാം. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താം.

തക്കാളി

തക്കാളിയില്‍ ഒക്‌സാലിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ചീരയ്‌ക്കൊപ്പം കഴിക്കുന്നത് കിഡ്‌നി സ്റ്റോണ്‍ രൂപപ്പെടാന്‍ കാരണമാകാം.

ഗ്രീന്‍ ടീ

ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ ഗ്രീന്‍ ടീ ചീര പോലെ ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിനൊപ്പം കുടിക്കരുത്. ഇത് ഗ്രീന്‍ ടീയുടെ ആന്റിഓക്‌സിഡന്റ് ഗുണം നഷ്ടപ്പെടുത്തും.

ഓറഞ്ച്

ചീര സാലഡ് തയ്യാറാക്കുമ്പോള്‍ ഓറഞ്ച് കൂടി ചേര്‍ക്കാം. സിട്രസ് പഴങ്ങള്‍ രുചി കൂട്ടുക മാത്രമല്ല. ഇതിലെ വിറ്റാമിന്‍ സി ചീരയിലെ ഇരുമ്പിന്റെ ആഗിരണം ഫലപ്രദമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക