സമകാലിക മലയാളം ഡെസ്ക്
ജമ്മു കശ്മീരിലെ സോനാമാര്‍ഗ് പ്രദേശത്തെ തന്ത്രപ്രധാനമായ ഇസഡ്-മോര്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതാഗതത്തിന് തുറന്നുകൊടുത്തു
വര്‍ഷം മുഴുവനും കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇത് സഹായിക്കും
2,700 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗാംഗീറിനും സോനാമാര്‍ഗിനും ഇടയിലുള്ള 6.5 കിലോമീറ്റര്‍ നീളമുള്ള രണ്ട് വരി റോഡ് ആണ് ടണലില്‍ ഒരുക്കിയിരിക്കുന്നത്.
അടിയന്തര സാഹചര്യങ്ങള്‍ക്കായി 7.5 മീറ്റര്‍ രക്ഷപ്പെടല്‍ പാത ടണലിന് സമാന്തരമായും സജ്ജീകരിച്ചിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് 8,650 അടി മുകളിലാണ് ഈ തുരങ്കം. ശ്രീനഗറിനെയും സോനാമാര്‍ഗിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ടണല്‍ ലേയിലേക്കുള്ള യാത്ര സുഗമമാക്കും.
ലേയിലേക്കുള്ള യാത്രയില്‍ ശ്രീനഗറിനും സോനാമാര്‍ഗിനും ഇടയില്‍ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി സാധ്യമാക്കും. മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുള്ള വഴികള്‍ ഒഴിവാക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
ആകൃതി കാരണമാണ് ടണലിന് ഇസഡ്-മോര്‍ എന്ന പേര് ലഭിച്ചത്. ഇസഡ് ആകൃതിയിലാണ് ടണല്‍. ഹിന്ദിയില്‍ തിരിവ് എന്നര്‍ത്ഥത്തിലാണ് മോര്‍ എന്ന പേര് കൂടി ചേര്‍ത്തത്.
മുന്‍പത്തെ റോഡിലെ മണിക്കൂറുകള്‍ നീണ്ട യാത്രയെ അപേക്ഷിച്ച് തുരങ്കത്തിലൂടെ സഞ്ചരിക്കാന്‍ ഏകദേശം 15 മിനിറ്റ് മാത്രം മതി. സോജി-ലാ ടണലിന് സമീപമാണിത്.
ശ്രീനഗര്‍-ലേ ഹൈവേയിലെ ഈ ടണല്‍ കാര്‍ഗില്‍, ലഡാക്ക് മേഖലയിലേക്ക് വര്‍ഷം മുഴുവനും കണക്ടിവിറ്റി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക