സമകാലിക മലയാളം ഡെസ്ക്
ആഘോഷങ്ങളിൽ
സമൃദ്ധിയുടെയും നന്മയുടേയും ആഘോഷമാണ് പൊങ്കൽ. ഒരു പാടത്തിന് നടുവിൽ നിന്നുള്ള ചിത്രമാണ് പൊങ്കൽ ആശംസയ്ക്കൊപ്പം നടൻ കാർത്തി പങ്കുവച്ചിരിക്കുന്നത്.
ആദ്യ പൊങ്കൽ
വിവാഹത്തിന് ശേഷമുള്ള ആദ്യ പൊങ്കലിനെ വരവേറ്റതിന്റെ സന്തോഷത്തിലാണ് നടി സാക്ഷി അഗർവാൾ. ഭർത്താവിനൊപ്പം പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഷൂട്ടിങ് സെറ്റിൽ
മാമൻ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഐശ്വര്യ ലക്ഷ്മിയുടെ പൊങ്കൽ ആഘോഷം. കോലം വരച്ച ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്.
പൊങ്കൽ ആശംസകൾ
പൊങ്കൽ ആശംസകൾ നേർന്ന് നടി മിർണ മേനോനും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ചുവപ്പ് സാരിയിൽ
നടി സ്വാസികയും പൊങ്കൽ ആശംസകൾ നേർന്നിട്ടുണ്ട്. ചുവപ്പ് നിറത്തിലെ സാരിയിൽ അതിമനോഹരിയായാണ് സ്വാസികയെ കാണാനാവുക.
കുടുംബത്തിനൊപ്പം
കുടുംബത്തിനൊപ്പമുള്ള പൊങ്കൽ ആഘോഷ ചിത്രങ്ങൾ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും പങ്കുവച്ചിട്ടുണ്ട്.
കാന്താര നായിക
കാന്താര സിനിമയിലെ നായിക സപ്തമി ഗൗഡയും ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്നു.
മീന
അതിമനോഹരമായ ചിത്രങ്ങൾ നടി മീനയും പങ്കുവച്ചിട്ടുണ്ട്.
ഹാപ്പി പൊങ്കൽ
പൊങ്കൽ ആഘോഷത്തിന്റെ വിഡിയോയാണ് സ്നേഹ പങ്കുവച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക