മുട്ട ഫ്രിഡ്ജിൽ എത്ര കാലം വരെ സൂക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

പഴങ്ങളും പച്ചക്കറികളും ചോറും കറിയും തുടങ്ങി ഭക്ഷണസാധനങ്ങളുടെ എ ടു ഇസഡ് വരെ നമ്മൾ ഫ്രിഡ്ജിൽ കയറ്റാറുണ്ട്. അക്കൂട്ടത്തിൽ മുടക്കാൻ പറ്റാത്ത ഒന്നാണ് മുട്ട.

മുട്ട സൂക്ഷിക്കാൻ പ്രത്യേക റാക്കും ഫ്രിഡ്ജിൽ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ മുട്ട ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കണമെന്നോ എത്ര കാലം വരെ സൂക്ഷിക്കമെന്നതോ പലർക്കും അറിയില്ല.

സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതിലും ഏറെക്കാലും മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ അത് നമ്മുടെ ആരോ​ഗ്യത്തെ ബാധിക്കാം.

പുതിയ മുട്ടകൾ നാല് ആഴ്ചകൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ അതിന് മുൻപ് തന്നെ ഉപയോ​ഗിക്കുന്നതാണ് നല്ലതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പൊട്ടിയ മുട്ട രണ്ട് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ പുഴുങ്ങിയ മുട്ട ഒരാഴ്ച വരെ സൂക്ഷിക്കാം.

മുട്ട ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് മുട്ടയുടെ പുറമെ വെള്ളമയമോ ഈർപ്പമോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. വെള്ളമയം ഉണ്ടെങ്കിൽ മുട്ട പെട്ടന്ന് മോശമാകാൻ സാധ്യതയുണ്ട്.

കൂടാതെ ഫ്രിഡ്ജിൽ നിന്ന് തണുത്ത മുട്ടകൾ നേരെ പാകം ചെയ്യാൻ ഉപയോ​ഗിക്കരുത്. അത് ആരോ​ഗ്യത്തിന് ദോഷമാണ്. തണുപ്പ് മാറിയ ശേഷം മാത്രം മുട്ട പാകം ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക