സമകാലിക മലയാളം ഡെസ്ക്
സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ലഘുസമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്
ഒരു വനിതയ്ക്ക് സ്വന്തമായോ, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാവിനോ അക്കൗണ്ട് തുറക്കാവുന്നതാണ്
കുറഞ്ഞത് ആയിരം രൂപയോ നൂറ് രൂപയുടെ ഗുണിതങ്ങളായി പരമാവധി രണ്ടുലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരു അക്കൗണ്ടിലോ ഒന്നിലധികം അക്കൗണ്ടുകളായോ നിക്ഷേപിക്കാനും സൗകര്യമുണ്ട്
മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് അപേക്ഷാ ഫോം ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ വാങ്ങാവുന്നതാണ്
അക്കൗണ്ട് തുടങ്ങിയ തീയതി മുതല്‍ രണ്ട് വര്‍ഷമായിരിക്കും അക്കൗണ്ടിന്റെ കാലാവധി. 7.5 ശതമാനമാണ് പലിശ. ത്രൈമാസ അടിസ്ഥാനമാക്കി കണക്കാക്കി പലിശ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും
നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനുശേഷം തുകയുടെ 40% വരെ പിന്‍വലിക്കാം.
മരണം/ ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് 7.5 ശതമാനം പലിശനിരക്കില്‍ കാലാവധിക്ക് മുന്‍പ് തുക പൂര്‍ണമായി പിന്‍വലിക്കാവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക