വെറും 1064 പന്തില്‍ ഒരു ടെസ്റ്റ് ജയം!

സമകാലിക മലയാളം ഡെസ്ക്

അപൂര്‍വമായൊരു ടെസ്റ്റ് പോരാട്ടമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

എക്സ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്‍ വിജയം സ്വന്തമാക്കി.

എക്സ്

ചില ശ്രദ്ധേയ റെക്കോര്‍ഡുകള്‍ മത്സരത്തില്‍ പിറന്നു. പാകിസ്ഥാന്‍ 230, 157 റണ്‍സുകളാണ് നേടിയത്. വിന്‍ഡീസ് 137, 123 റണ്‍സുകളും ബോര്‍ഡില്‍ ചേര്‍ത്തു.

എക്സ്

127 റണ്‍സ് വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. 3 ദിവസം കൊണ്ടു മത്സരം അവസാനിച്ചു.

എക്സ്

മത്സരത്തില്‍ ആകെ എറിഞ്ഞത് 1064 പന്തുകള്‍. ഏറ്റവും കുറച്ചു പന്തില്‍ ഒരു ടെസ്റ്റ് മത്സരത്തിന്റെ ഫലം നിര്‍ണയിക്കപ്പെട്ടതിന്റെ റെക്കോര്‍ഡാണ് പോരാട്ടം സ്വന്തമാക്കിയത്.

എക്സ്

വിന്‍ഡീസിന്റെ അവസാന 3 ബാറ്റര്‍മാരാണ് മികച്ച ബാറ്റിങ് നടത്തിയത്. ഇതും റെക്കോര്‍ഡാണ്. ഒരു ടെസ്റ്റ് പോരാട്ടത്തില്‍ ഏറ്റവും മികച്ച സ്‌കോറുകള്‍ അവസാന താരങ്ങള്‍ നേടുന്നത് ആദ്യം.

എക്സ്

9ാം സ്ഥാനത്തിറങ്ങിയ ഗുഡാകേഷ് മോട്ടി (19), പത്താമനായ ജോമല്‍ വാറിക്കന്‍ (31), 11ാം സ്ഥാനത്തിറങ്ങിയ ജെയ്ഡന്‍ സീല്‍സ് (22) എന്നിവരാണ് മികച്ച ബാറ്റിങ് നടത്തിയത്.

എക്സ്

വിന്‍ഡീസ് സ്പിന്നര്‍ വാറിക്കനും നേട്ടം സ്വന്തമാക്കി.

എക്സ്

66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് വാറിക്കന്‍ തിരുത്തി.

എക്സ്

രണ്ടാം ഇന്നിങ്‌സില്‍ 7 പാക് വിക്കറ്റുകള്‍ വീഴ്ത്തിയ താരം പാക് മണ്ണില്‍ ഒരു വിന്‍ഡീസ് ബൗളറുടെ മികച്ച പ്രകടനമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക