സമകാലിക മലയാളം ഡെസ്ക്
മോഷൻ സിക്നെസ് ഉള്ളവർക്ക് യാത്രകൾ എന്നും ഒരു പേടി സ്വപ്നമാണ്. വാഹനത്തിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ശക്തമായ കുലുക്കമാണ് പലപ്പോഴും മോഷൻ സിക്നെസ് ട്രിഗർ ചെയ്യുന്നത്.
യാത്രയ്ക്കിടെ ഉണ്ടാകുന്ന ഛർദ്ദി, മനംപുരട്ടൽ, തലവേദന, തളർച്ച എന്നിവയാണ് മോഷൻ സിക്നെസിന്റെ ലക്ഷണങ്ങൾ. മോഷന്‍സിക്നെസ് ലഘൂകരിച്ച് യാത്ര ആസ്വദിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ലളിതമായ ഭക്ഷണം
മോഷന്‍സിക്നെസ് ഉള്ളവര്‍ യാത്രയ്ക്ക് മുന്‍പ് കലോറി കുറഞ്ഞ ലളിതമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. വിശാലമായ അല്ലെങ്കില്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മോഷന്‍ സിക്നെസ് ലക്ഷണങ്ങള്‍ വഷളാക്കും.
ജീരകം
ഹെവി ഫുഡ് കഴിച്ചിട്ടാണ് യാത്രയ്ക്ക് ഒരുങ്ങുന്നതെങ്കില്‍ അല്‍പം ജീരകം കഴിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണം പെട്ടെന്ന് ദഹിക്കാന്‍ സഹായിക്കും. ഇത് യാത്ര ചെയ്യുമ്പോള്‍ മോഷന്‍സിക്നെസ് ലക്ഷണങ്ങള്‍ കുറയ്ക്കും.
വെള്ളം
മോഷന്‍സിക്നെസ് ലക്ഷണങ്ങള്‍ ലഘൂകരിക്കേണ്ടതിന് ശരീരത്തില്‍ ജലാംശം ഉണ്ടാവേണ്ടത് പ്രധാനമാണ്. അതിനായി നന്നായി വെള്ളം കുടിക്കുക.
മദ്യവും കാപ്പിയും
മദ്യവും കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ പെട്ടെന്ന് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത് മോഷന്‍ സിക്നെസ് ലക്ഷണങ്ങള്‍ ട്രിഗര്‍ ചെയ്യാം. അതുകൊണ്ട് ഇത്തരം പാനിയങ്ങള്‍ യാത്രയ്ക്കിടെ ഒഴിവാക്കുന്നതാണ് നല്ലത്.
അയമോദകം
മോഷന്‍സിക്നെസ് ഉള്ളവര്‍ യാത്രയില്‍ കരുതേണ്ട പ്രധാനപ്പെട്ട ഒന്നാണ് അയമോദകം. യാത്ര ചെയ്യുമ്പോള്‍ ഇത് വായിലിട്ടു ചവയ്ക്കുന്നത് ഛദ്ദിക്കാനുള്ള തോന്നല്‍ ഇല്ലാതാക്കും. മോഷന്‍സിക്കെനെസ് ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
മിഠായി
യാത്രയ്ക്കിടെ ഇഞ്ചി മിഠായി, പെപ്പര്‍മിന്റ് കാന്‍ഡി പോലുള്ളവ കഴിക്കുന്നത് ഛര്‍ദ്ദി, മോഷന്‍ സിക്നെസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
പുകവലി
പുകയിലയുടെ പുക മോഷന്‍സിക്‌നെസ് ലക്ഷണങ്ങള്‍ ട്രിഗര്‍ ചെയ്യാം. അതിനാല്‍ യാത്രയ്ക്കിടെ പുകവലി ഒഴിവാക്കുന്നതാണ് നല്ലത്.