ഐപിഎല്‍ 2025, നയിക്കാൻ ആരൊക്കെ?

സമകാലിക മലയാളം ഡെസ്ക്

ശ്രേയസ് അയ്യര്‍- 26.75 കോടിയ്ക്ക് ടീമിലെത്തിച്ച ശ്രേയസിനെ പഞ്ചാബ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു. കെകെആറിനു 3ാം ഐപിഎല്‍ കിരീടം സമ്മാനിച്ചാണ് താരം എത്തുന്നത്.

എക്സ്

ഋഷഭ് പന്ത്- 27 കോടിയുടെ സര്‍വകാല റെക്കോര്‍ഡില്‍ സ്വന്തമാക്കിയ പന്തിനെ ലഖ്‌നൗ നായകനാക്കിയാണ് ഇത്തവണ ഇറങ്ങുന്നത്.

എക്സ്

സഞ്ജു സാംസണ്‍- രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് മലയാളി താരം സഞ്ജു തന്നെ തുടരും.

എക്സ്

ഹര്‍ദിക് പാണ്ഡ്യ- മുംബൈ ഇന്ത്യന്‍സിനെ ഹര്‍ദിക് പാണ്ഡ്യ തന്നെ നയിക്കും.

എക്സ്

പാറ്റ് കമ്മിന്‍സ്- ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ ക്യാപ്റ്റനായി തുടരും.

എക്സ്

ഋതുരാജ് ഗെയ്ക്‌വാദ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്ത് യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദ് തുടരും.

എക്സ്

ശുഭ്മാന്‍ ഗില്‍- ഗുജറാത്ത് ടൈറ്റന്‍സ് നായക സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലിനു എതിരാളികള്‍ ഇല്ല.

എക്സ്

വെങ്കടേഷ് അയ്യര്‍- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകനെ പ്രഖ്യാപിച്ചിട്ടില്ല. 23കോടിയ്ക്ക് ടീമില്‍ തിരിച്ചെത്തിച്ച വെങ്കടേഷ് അയ്യര്‍ക്കാണ് സാധ്യത നില്‍ക്കുന്നത്.

എക്സ്

അക്ഷർ പട്ടേൽ- പന്തിന്റെ പകരക്കാരനായി സ്പിൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ ഡൽഹി ക്യാപിറ്റൽസ് നായകനായേക്കും.

എക്സ്

വിരാട് കോഹ്‌ലി- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ കോഹ്‌ലി വീണ്ടും നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക