സമകാലിക മലയാളം ഡെസ്ക്
പാനമ കനാല്‍ തിരിച്ചു പിടിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്
ഇരുപതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പാനമ കനാല്‍ ഇപ്പോള്‍ ആരുടെ ഉടമസ്ഥതയിലാണ്?
വടക്ക്, തെക്ക് അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്കു കുറുകെ പസഫിക് അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന കനാലാണിത്
പാനമ കനാലിന് 82 കിലോമീറ്റര്‍ നീളമാണുള്ളത്, 1977 വരെ അമേരിക്കയ്ക്കായിരുന്നു നിയന്ത്രണം
പാനമയിലൂടെയാണ് ആഗോള വ്യാപാരത്തിന്റെ നല്ലൊരു ശതമാനവും നടക്കുന്നത്
കാറുകള്‍, പ്രകൃതിവാതകം, മറ്റ് ചരക്കുകള്‍, സൈനിക കപ്പലുകള്‍ എന്നിവ വഹിക്കുന്ന കണ്ടെയ്നര്‍ കപ്പലുകള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 14,000 കപ്പലുകള്‍ വരെ കനാലിലൂടെ കടന്നുപോകുന്നു
അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് 1999 ഡിസംബര്‍ 31നാണ് കനാലിന്റെ നിയന്ത്രണം പാനമയുടെ കൈകളിലെത്തിയത്.
കനാല്‍ പൂര്‍ണമായും പാനമയുടെ നിയന്ത്രണത്തിലായപ്പോള്‍ അന്നു നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നാണ് അമേരിക്കയുടെ വാദം
പാനമ കനാല്‍ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തു കളഞ്ഞില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ ഭീഷണി
പാനമ കനാലിനെ ബന്ധിപ്പിക്കുന്ന തുറമുഖങ്ങള്‍ ഹോങ്കോങ് കമ്പനികളുടെ നിയന്ത്രണത്തിലായതും ട്രംപിനെ ചൊടിപ്പിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക