സമകാലിക മലയാളം ഡെസ്ക്
നമ്മുടെ ശരീരത്തിൽ നിന്ന് വിഷാംശം നീക്കുന്നതു മുതല്‍ പോഷകങ്ങളുടെ സംസ്കരണം വരെയുള്ള സുപ്രധാന ജോലികള്‍ നിര്‍വഹിക്കുന്നത് കരളാണ്. ആ കരളൊന്ന് പണി മുടക്കിയാല്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആകെ തകിടം മറിയും.
കരൾ സമ്മർദത്തിലാക്കുന്നതോ അമിതമായി ജോലി ചെയ്യേണ്ടിയോ വരുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കാം. ശരീരം നല്‍കുന്ന ചില സൂചനകള്‍ ഇതാ...
ക്ഷീണം
കരള്‍ തകരാറിലാകുന്നതിന്‍റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് ക്ഷീണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കാന്‍ ഇടയാകും.
ഓക്കാനം
കരളിന് ആവശ്യത്തിന് ദഹന എൻസൈമുകൾ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ വയറിളക്കം, ഓക്കാനം പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കാം.
അടിവയറു വീര്‍ക്കുക
അടിവയർ പെട്ടെന്ന് വീർക്കുന്നതായി അനുഭവപ്പെടുന്നത് കരളിന്റെ മോശം ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അടിവയറ്റിന് ചുറ്റും കൊഴുപ്പ് കൂടുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
ചൊറിച്ചിൽ
ചർമത്തിൽ ചൊറിച്ചിൽ, മുഖക്കുരു, മഞ്ഞനിറം തുടങ്ങിയവ കരളിന്റെ മോശം ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കരൾ തകരാറിലാകുമ്പോൾ രക്തത്തിൽ നിന്ന് വിഷാംശം അരിച്ചു നീക്കാൻ പ്രവർത്തനം മന്ദഗതിയിലാകും.
വിശപ്പിലായ്മ
കരള്‍ തകരാറിലാകുന്നതിന്‍റെ മറ്റൊരു ലക്ഷണമാണ് വിശപ്പില്ലായ്മ. ഇത് പോഷകക്കുറവിലേക്കും ദഹന പ്രശ്നങ്ങള്‍ക്കും ശരീരഭാരം കുറയാനും കാരണമാകും.
ആശയക്കുഴപ്പം
കരളിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നത് തലച്ചോറില്‍ വിഷാംശം അടിഞ്ഞു കൂടാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനും കാരണമാകും. ഇത് ആശയക്കുഴപ്പം, മറവി പോലുള്ള വൈജ്ഞാനിക തകര്‍ച്ചയ്ക്ക് കാരണമാകാം.