കൊളസ്ട്രോളിനെ വരുതിയിലാക്കാം, നിങ്ങളുടെ പ്ലേറ്റിൽ ഇവയുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

ശൈത്യകാലം ആരോഗ്യത്തിന് എക്സ്‌ട്രാ കെയര്‍ എടുക്കേണ്ട സമയമാണ്. പ്രത്യേകിച്ച് കൊളസ്ട്രോള്‍ ഉള്ളവര്‍. തണുപ്പു കാലത്ത് ശരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞു കൂടാന്‍ സഹായിക്കും.

കൊളസ്ട്രോള്‍ ഭയക്കാതെ തണുപ്പുകാലം ആസ്വദിക്കാന്‍ നിങ്ങളുടെ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം.

ഓട്‌സ്

ഓട്‌സില്‍ ധാരാളം ബീറ്റ ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

നട്‌സ്

തണുപ്പുകാലത്ത് ഇടവേള സ്നാക്സ് ആയി ബദാം, വാള്‍നട്‌സ് പോലുള്ള നട്‌സ് കഴിക്കാം. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കി നല്ല കൊളസ്‌ട്രോളിന്റെ അളവു വര്‍ധിക്കാന്‍ ഇത് സഹായിക്കും.

വെളുത്തുള്ളി

വിഭവങ്ങളുടെ രുചി കൂട്ടാന്‍ മാത്രമല്ല, കൊളസ്ട്രോള്‍ വരുതിയിലാക്കാനും വെളുത്തുള്ളി സഹായിക്കും. ഇവ ചീത്ത കൊളസ്‌ട്രോള്‍ നീക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദം ക്രമീകരിക്കുന്നതിനും സഹായിക്കും.

അവോക്കാഡോ

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മികച്ച ഒരു ഓപ്ഷനാണ് അവോക്കാഡോ. ഇതില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പും പ്ലാന്റ് സ്റ്റെറോളും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കും.

സിട്രസ് പഴങ്ങള്‍

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം നാരുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഒലീവ് എണ്ണ

കോളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഒലീവ് എണ്ണ നല്ലതാണ്. ഇതില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് പാചകത്തിന് ഒലീവ് ഓയില്‍ തെരഞ്ഞെടുക്കുന്നത് കൊളസ്‌ട്രോളിനെ വരുതില്‍ നിര്‍ത്താന്‍ സഹായിക്കും.