അഭിമാനത്തോടെ ആഘോഷിക്കാം, റിപ്പബ്ലിക് ദിനം; അറിയാം ജനുവരി 26ന്റെ ചരിത്രവും പ്രത്യേകതകളും

സമകാലിക മലയാളം ഡെസ്ക്

ജനുവരി 26ന് രാജ്യം 76-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ ഭരണഘടനയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനം.

എക്സ്‌പ്രസ് ചിത്രം

1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്‍റെ ഓർമയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

എക്സ്‌പ്രസ് ചിത്രം

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും 1950 ജനുവരി 26 വരെ രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന ഉണ്ടായിരുന്നില്ല. ഡോ. ബി ആർ അംബേദ്കര്‍ ചെയർമാനായ ഡ്രാഫ്റ്റിങ് കമ്മിറ്റിയാണ് ഇന്ത്യയ്ക്ക് വേണ്ടി ശക്തമായ ഒരു ഭരണഘടന തയ്യാറാക്കിയത്.

എക്സ്‌പ്രസ് ചിത്രം

1948 നവംബർ നാലിന് കമ്മിറ്റി ഭരണഘടനയുടെ അന്തിമ കരട് ഭരണഘടനാ അസംബ്ലിയിൽ അവതരിപ്പിച്ചു. 1949 നവംബർ 26ന് ഭരണഘടന അംഗീകരിച്ചെങ്കിലും പ്രാബല്യത്തിൽ വന്നില്ല.

എക്സ്‌പ്രസ് ചിത്രം

1950 ജനുവരി 26നാണ് ഇന്ത്യ ഔദ്യോഗികമായി ഒരു റിപ്പബ്ലിക്കായി മാറുകയും ഭരണഘടന പ്രാബല്യത്തിൽ വരികയും ചെയ്തത്.

എക്സ്‌പ്രസ് ചിത്രം

1950 ജനുവരി 26ന് ഇന്ത്യൻ സൈന്യത്തിലെ ഗൂർഖ റെജിമെന്റിലെ ബ്രിഗേഡിയർ മോത്തി സാഗറിന്റെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ് നടന്നത്. അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു ഒന്നാം റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.

എക്സ്‌പ്രസ് ചിത്രം

1930 ജനുവരി 26ന് ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ച ദിവസം കൂടിയാണ് ജനുവരി 26 എന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.

എക്സ്‌പ്രസ് ചിത്രം

എല്ലാ വര്‍ഷവും ഡൽഹിയിലെ കർത്തവ്യ പഥിലാണ്‌ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആണ് ഈ വർഷത്തെ മുഖ്യാതിഥി.

എക്സ്‌പ്രസ് ചിത്രം