റിപ്പബ്ലിക് ദിനത്തില്‍ അയയ്ക്കാം സന്ദേശങ്ങള്‍, ഈ ഉദ്ധരണികള്‍ നോക്കൂ

സമകാലിക മലയാളം ഡെസ്ക്

"ഭരണഘടന വെറും അഭിഭാഷകരുടെ രേഖയല്ല, അതൊരു ജീവവാഹനമാണ്, അതിന്റെ ആത്മാവ് എപ്പോഴും കുടികൊള്ളുന്നത് യുഗങ്ങളിലാണ്''-ഡോ ബിആർ അംബേദ്കർ

"ഒരു ജനാധിപത്യത്തിൽ, ഓരോ പൗരന്റെയും ക്ഷേമം, വ്യക്തിത്വം, സന്തോഷം എന്നിവ രാജ്യത്തിന്റെ മൊത്തത്തിലുള്ള അഭിവൃദ്ധിക്കും സമാധാനത്തിനും സന്തോഷത്തിനും പ്രധാനമാണ്."- എപിജെ അബ്ദുള്‍ കലാം

"ഒരാൾ ഒരു ആശയത്തിനു വേണ്ടി മരിച്ചേക്കാം, എന്നാൽ ആ ആശയം അയാളുടെ മരണശേഷം ആയിരങ്ങളില്‍ പിറവിയെടുക്കും."- സുഭാഷ് ചന്ദ്ര ബോസ്

"രാജ്യസേവനത്തിലാണ് പൗരത്വം അടങ്ങിയിരിക്കുന്നത്."- ജവഹര്‍ലാല്‍ നെഹ്റു

"ഇന്ത്യയുടെ ഐക്യം ഏകരൂപതയിലല്ല, വൈവിധ്യത്തിലാണ്."- രവീന്ദ്രനാഥ് ടാഗോര്‍

"ഭരണഘടന ദുരുപയോഗം ചെയ്യുന്നതായി കണ്ടാൽ അത് ആദ്യം കത്തിക്കുന്നത് ഞാനായിരിക്കും"- ഡോ ബിആർ അംബേദ്കർ

എക്സ്‌പ്രസ് ചിത്രം

"പൊതുനന്മയ്ക്കായി ജനാധിപത്യം നടപ്പിലാക്കാൻ ആളുകൾക്ക് കഴിയുന്നില്ലെങ്കിൽ ജനാധിപത്യത്തിന് അർത്ഥമില്ല."- ജവഹര്‍ലാല്‍ നെഹ്റു

"ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും.. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം."- മഹാത്മഗാന്ധി