സമകാലിക മലയാളം ഡെസ്ക്
കേന്ദ്രജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം (യുപിഎസ്) ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍.
2004 ജനുവരി ഒന്നുമുതല്‍ കേന്ദ്രസര്‍വീസില്‍ പ്രവേശിപ്പിച്ചവര്‍ക്ക് യുപിഎസില്‍ ചേരുകയോ അല്ലെങ്കില്‍ നിലവിലെ എന്‍പിഎസില്‍ തുടരുകയോ ചെയ്യാം. എന്‍പിഎസിലുള്ളവര്‍ക്ക് യുപിഎസിലേക്ക് മാറാന്‍ കഴിയും
ജീവനക്കാര്‍ വേതനത്തിന്റെ 10 ശതമാനവും സര്‍ക്കാര്‍ 18.5 ശതമാനവുമാണ് വിഹിതമായി പ്രതിമാസം നല്‍കുന്നത്. എന്‍ന്‍പിഎസില്‍ സര്‍ക്കാര്‍ വിഹിതം 14 ശതമാനം മാത്രമായിരുന്നു
വിരമിക്കുന്നതിന് തൊട്ടുമുന്‍പുള്ള 12മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വരെ പെന്‍ഷന്‍ ഉറപ്പാക്കും
പൂര്‍ണ പെന്‍ഷന് 25 വര്‍ഷം സര്‍വീസ് വേണം.10നും 25നും ഇടയ്ക്ക് വര്‍ഷം സര്‍വീസുള്ളവരുടെ പെന്‍ഷന്‍ ഇതേ മാനദണ്ഡങ്ങള്‍ വച്ച് ആനുപാതികമായി കണക്കാക്കും.
പത്തുവര്‍ഷം സര്‍വീസുള്ളവര്‍ക്ക് മിനിമം 10000 രൂപ പെന്‍ഷന്‍ ഉറപ്പാക്കും, പത്തുവര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല
പെന്‍ഷനൊപ്പം ക്ഷാമാശ്വാസവും ലഭിക്കുമെന്നതിനാല്‍ വിലക്കയറ്റത്തിന്റെ ഭാരം ബാധിക്കില്ലെന്ന് കേന്ദ്രം
പിരിച്ചുവിടപ്പെടുകയോ രാജിവെയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് യുപിഎസ് പദ്ധതിപ്രകാരമുള്ള പെന്‍ഷന് അര്‍ഹത ഉണ്ടാവില്ല
ജീവനക്കാര്‍ മരിച്ചാല്‍, അവരുടെ പെന്‍ഷന്റെ 60 ശതമാനം കുടുംബപെന്‍ഷനായി നല്‍കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക