'എനിക്ക് നിങ്ങളൊരു ഡിസൈനർ മാത്രമല്ല'; സബ്യസാചി സാരിയിൽ തിളങ്ങി ആലിയ

സമകാലിക മലയാളം ഡെസ്ക്

ഇൻസ്റ്റ​ഗ്രാം25-ാം വാർഷികം

പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ 25-ാം വാർഷിക പരിപാടിയിൽ കറുപ്പ് സാരിയില്‍ തിളങ്ങി ആലിയ ഭട്ട്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

സിൽക്ക് സാരിയിൽ

സബ്യസാചി തന്നെ ഡിസൈന്‍ ചെയ്ത കറുത്ത മുർഷിദാബാദ് സിൽക്ക് സാരിയാണ് ആലിയ ധരിച്ചത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ഡിസൈനർ ബ്ലൗസും

ബെജ്വെൽഡ് ബ്ലൗസാണ് ഇതിനൊപ്പം ആലിയ പെയര്‍ ചെയ്തത്. ബാക്ക്‌ലെസ് ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസ് കല്ലുകളും സീക്വൻസുകളും മെറ്റാലിക് ത്രെഡുകളും ഉപയോ​ഗിച്ചാണ് ഒരുക്കിയിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും

കല്ലുകള്‍ പതിപ്പിച്ച നീളമേറിയ കമ്മലുകളും സ്റ്റേറ്റ്‌മെൻ്റ് ഗോൾഡ് മോതിരങ്ങളും ആണ് ആലിയ ലുക്കിനായി തിരഞ്ഞെടുത്ത ആഭരണങ്ങൾ.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

വൈറൽ

ആലിയയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം ഫാഷൻ പ്രേമികൾക്കിടയിൽ ഹിറ്റായി കഴിഞ്ഞു.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ആലിയ കുറിച്ചു

"എന്നെ സംബന്ധിച്ച് സബ്യ, നിങ്ങള്‍ ഒരു ഡിസൈനര്‍ എന്നതിനേക്കാള്‍ ഒരു ദാര്‍ശനികനും കഥാകാരനുമാണ്. നിങ്ങളുടെ ജോലി വെറും ഫാഷന്‍ മാത്രമല്ല, പാരമ്പര്യവും പുതുമയും സമാനതകളില്ലാത്ത നൈപുണ്യത്തോടെ സമന്വയിപ്പിക്കുന്ന കലയാണത്"- ചിത്രങ്ങൾക്കൊപ്പം ആലിയ കുറിച്ചു.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

നന്ദി

വ്യക്തിപരമായ വസ്ത്രധാരണത്തിലും റെഡ് കാര്‍പ്പറ്റിലും വര്‍ഷങ്ങളായി സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിക്കാനായതിലുള്ള നന്ദിയും ആലിയ പങ്കുവച്ചു.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

വിവാഹ വസ്ത്രം

ആലിയയുടെ വിവാഹ വസ്ത്രം ഒരുക്കിയതും സബ്യസാചിയായിരുന്നു.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക