സമകാലിക മലയാളം ഡെസ്ക്
ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമം പോലെ തന്നെ ഭക്ഷണശീലങ്ങളും പ്രധാനമാണ്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് പലപ്പോഴും ശരീരഭാരം വര്‍ധിക്കാന്‍ കാരണം. അത്താഴം കഴിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം.
അത്താഴം വൈകിപ്പിക്കരുത്
രാത്രി ഭക്ഷണം കഴിച്ച് നേരെ ഉറങ്ങുന്നതാണോ പതിവ്? എന്നാല്‍ ഇത് തെറ്റായ രീതിയാണ് ഉറങ്ങുന്നതിന് രണ്ട് അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ രാത്രി വൈകി കഴിക്കുന്നത് കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും.
അത്താഴം മുടക്കരുത്
തടി കുറയ്ക്കാന്‍ പലരുടെ ചെയ്യുന്ന ഒരു അബദ്ധമാണ് ഭക്ഷണം ഒഴിവാക്കുക എന്നത്, പ്രത്യേകിച്ച് അത്താഴം. അത്താഴം ഒഴിവാക്കുന്നത് വിശപ്പ് വര്‍ധിപ്പിക്കാനും രാവിലെ ഭക്ഷണം അമിതമായി കഴിക്കുന്നതിലേക്ക് നയിക്കും.
ടിവിയുടെ മുന്നിലിരുന്ന് അത്താഴം
ടിവി കണ്ടുകൊണ്ട് അല്ലെങ്കില്‍ ഫോണ്‍ സ്‌ക്രോള്‍ ചെയ്തു കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തില്‍ ശ്രദ്ധ നല്‍കുന്നത് കുറയുന്നു. ഇത് ഭക്ഷണം അമിതമായി കഴിക്കുന്നതിലേക്ക് നയിക്കും.
ഭക്ഷണത്തിന്‍റെ അളവു
അത്താഴം കഴിക്കുമ്പോള്‍ ഭക്ഷണത്തിന്‍റെ അളവു പ്രധാനമാണ്. വിഭവസമൃദ്ധമായി അത്താഴം കഴിക്കുന്നത് കലോറി വര്‍ധിപ്പിക്കും. രാത്രി മെറ്റബോലിസം മെല്ലെയാകുന്നതോടെ ദഹനത്തെ ബാധിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നു.
പ്രോട്ടീന്‍
രാത്രി കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ വയറിന് സംതൃപ്തിയും അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കും. ചിക്കന്‍, മുട്ട തുടങ്ങിയവ അത്താഴത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രോട്ടീന്‍ ലഭ്യത ഉറപ്പു വരുത്തും.
മധുര പാനീയങ്ങള്‍
അത്താഴ സമയം സോഡ, ജ്യൂസ് പോലുള്ളവ മധു പാനീയങ്ങള്‍ ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകും. കൂടാതെ കലോറിയുടെ അളവു കൂടാനും കാരണമാകും.
വറുത്ത ഭക്ഷണങ്ങള്‍
ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഉയര്‍ന്ന കലോറി അടങ്ങിയതാണ്. അത്താഴം കഴിക്കുമ്പോള്‍ ആവിയില്‍ അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക