സമകാലിക മലയാളം ഡെസ്ക്
ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് തുടരെ രണ്ട് തോല്‍വി വഴങ്ങി നില്‍ക്കുന്നു.
5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അവര്‍ക്ക് മൂന്നാം പോരാട്ടം നിര്‍ണായകം.
പരാജയപ്പെട്ടാല്‍ പരമ്പര കൈവിടും. വിജയിച്ചാല്‍ പ്രതീക്ഷ ബാക്കി നില്‍ക്കും.
രണ്ട് മത്സരത്തിലും ഇംഗ്ലണ്ടിനു തുണയായത് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ ഇന്നിങ്‌സുകള്‍.
ഒന്നാം പോരാട്ടത്തില്‍ 68 റണ്‍സും രണ്ടാം മത്സരത്തില്‍ 45 റണ്‍സുമാണ് താരം അടിച്ചത്.
ഇതോടെ ഒരു അനുപമ റെക്കോര്‍ഡും താരം സ്വന്തമാക്കി.
ഇന്ത്യക്കെതിരെ ചരിത്രത്തില്‍ ആദ്യമായി എതിര്‍ താരം ടി20യില്‍ 600, അതിനു മുകളില്‍ സ്‌കോര്‍ ചെയ്തു.
നിലവില്‍ ഇന്ത്യക്കെതിരെ ബട്‌ലര്‍ ടി20യില്‍ 611 റണ്‍സ് അടിച്ചു.
വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരാനായിരുന്നു റെക്കോര്‍ഡ്.
592 റണ്‍സാണ് പൂരാന്റെ സമ്പാദ്യം. ഈ റെക്കോര്‍ഡാണ് ബട്‌ലര്‍ മറികടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക