ഇയർഫോൺ ഉപയോ​ഗം, ചെവി അടിച്ചു പോകാതെ നോക്കാം

സമകാലിക മലയാളം ഡെസ്ക്

ഡിജിറ്റല്‍ യുഗത്തില്‍ ഇയര്‍ഫോണുകളും ഹെഡ്‌സെറ്റുമൊക്കെ ഏതാണ്ട് ശരീരത്തിന്റെ ഭാഗം പോലെയായി മാറിയിരിക്കുകയാണ്.

മറ്റുള്ളവര്‍ക്ക് ശല്യമാകാതെ പാട്ടും സിനിമയുമൊക്കെ കേള്‍ക്കാന്‍ ഇയര്‍ഫോണുകള്‍ സഹായിയാണ്. എന്നാല്‍ ഇവയുടെ ദീര്‍ഘ നേരമുള്ള ഉപയോഗം ദോഷം ചെയ്യും.

ഇയര്‍ഫോണുകള്‍ ചെവിക്കുള്ളിലേക്കും ഹെഡ്‌സെറ്റ് ചെവിക്ക് പുറത്തുമാണ് വെയ്ക്കുന്നത്. ഇവയുടെ ദീര്‍ഘ നേരമുള്ള ഉപയോഗം കേള്‍വി ശക്തിയെ വരെ ബാധിക്കാം.

ഇയര്‍ഫോണിലൂടെ ശബ്ദം നമ്മുടെ കര്‍ണപടത്തില്‍ നേരിട്ട് പതിക്കുകയാണ് ചെയ്യുന്നത്. അമിത ശബ്ദത്തില്‍ ദീര്‍ഘനേരം ഇയര്‍ഫോണ്‍ കേള്‍ക്കുന്നത് കേള്‍വിക്ക് തകരാര്‍ ഉണ്ടാക്കും.

ഇയര്‍ഫോണ്‍ ചെവിക്കുള്ളിവേക്ക് തിരുകി വയ്ക്കുന്നത് ചെവിക്കുള്ളിലുള്ള വാക്‌സ് അഥവാ ചെവിക്കായം ചെവിക്കുള്ളിലേക്ക് ആഴത്തില്‍ തള്ളപ്പെടുകയും കേള്‍വിക്ക് തടസമുണ്ടാക്കുകയും ചെയ്യുന്നു.

ഇയര്‍ഫോണുകള്‍ ചെവിക്കുള്ളില്‍ ഈര്‍പ്പമുണ്ടാക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇത് അണുബാധയിലേക്ക് നയിക്കാം.

എന്നാല്‍ മീറ്റിങ്, ഓണ്‍ലൈന്‍ പഠനം പോലുള്ള അവസരങ്ങളില്‍ ഇയര്‍ഫോണുകള്‍ക്ക് പകരം ഹെഡ്സെറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഫലപ്രദം.