നോണ്‍സ്റ്റിക്ക് പാനുകള്‍ നീണ്ടകാലം സംരക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

മിക്ക വീടുകളിലും നോണ്‍സ്റ്റിക്ക്, ഇരുമ്പ് പാനുകള്‍ ഉണ്ടാകും. എന്നാല്‍ ഇവ ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ നോണ്‍സ്റ്റിക്ക് പാനുകളുടെ കോട്ട് ഇളകാനോ ഇരുമ്പ് പാനുകള്‍ പെട്ടെന്ന് തുരുമ്പിക്കാനോ കാരണമാകും.

നോണ്‍സ്റ്റിക്ക്, ഇരുമ്പ് പാനുകള്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം കരുതല്‍ വേണം. അവയുടെ പരിപാലനം വളരെ പ്രധാനമാണ്.

മൃദുവായ സോപ്പ് ഉപയോഗിക്കാം

നോണ്‍സ്റ്റിക്ക്, ഇരുമ്പ് പാനുകള്‍ ഉപയോഗിക്കുമ്പോള്‍ മൃദുമായ ഡിഷ് വാഷിങ് സോപ്പ് അല്ലെങ്കില്‍ ലിക്വഡ് ഉപയോഗിക്കാന്‍ ശ്രമിക്കണം. ഇത് പാനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മെഴുക്ക് പാത്രത്തിന്റെ കോട്ടിങ് പോകാതെ വൃത്തിയാകാന്‍ സഹായിക്കും.

സ്‌ക്രബ്

നോണ്‍സ്റ്റിക്, ഇരുമ്പ് പാനുകള്‍ കഴുകുമ്പോള്‍ സ്റ്റീല്‍ സ്‌ക്രമ്പുകള്‍ ഉപയോഗിക്കുന്നതിന് പകരം സിലികോണ്‍ സ്‌ക്രമ്പറുകള്‍ ഉപയോഗിക്കാം. ഇത് പാനില്‍ പോറലുണ്ടാക്കുന്നത് ഒഴിവാക്കും.

തണുത്ത ശേഷം കഴുകുക

ഭക്ഷണം പാകം ചെയ്ത ശേഷം പാന്‍ തണുക്കാന്‍ അനുവദിക്കുക. അതിന് ശേഷം മാത്രം പാന്‍ കഴുകാം. ഇത് പാന്‍ മോശമാകാതെ ഏറെ നാള്‍ ഉപയോഗിക്കാന്‍ സഹായിക്കും.

പാന്‍ പരുവപ്പെടുത്താം

ഇരുമ്പ് പാനുകള്‍ ഇടയ്ക്കിടെ പരുവപ്പെടുത്താന്‍ ശ്രദ്ധിക്കണം. പാനിന്റെ ഉള്‍വശത്ത് എല്ലായിടത്തും എണ്ണ പുരട്ടുന്നത് പാന്‍ പെട്ടെന്ന് തുരുമ്പിക്കാതെയിരിക്കാന്‍ സഹായിക്കും.

ശരിയായി സൂക്ഷിക്കുക

പാനില്‍ പോറല്‍ ഉണ്ടാവാതിരിക്കാന്‍ ശരിയായ രീതിയില്‍ ഇവ സൂക്ഷിക്കണം. പോറല്‍ ഒഴിവാക്കുന്നതിന് പാത്രങ്ങള്‍ക്ക് മേല്‍ പാത്രങ്ങള്‍ അടുക്കി വെക്കുന്നത് ഒഴിവാക്കുക. സ്ഥലം കുറവാണെങ്കില്‍ പാത്രത്തിന് മുകളില്‍ ഒരു തുണി വിരിച്ച് ലൈന്‍ ചെയ്യാവുന്നതാണ്.