റെക്കോർഡിൽ പോണ്ടിങിനു പിന്നിൽ, സ്മിത്തിന് നേട്ടം

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റില്‍ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയ താരം സ്റ്റീവ് സ്മിത്ത്.

സ്റ്റീവ് സ്മിത്ത് | എപി

അതിവേഗം ടെസ്റ്റില്‍ 10000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി സ്മിത്ത് മാറി.

എപി

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടി (141)യാണ് താരത്തിന്റെ നേട്ടം.

എപി

205 ഇന്നിങ്‌സുകളില്‍ നിന്നാണ് നേട്ടം. 196 ഇന്നിങ്‌സില്‍ നിന്നു 10000 റണ്‍സ് താണ്ടിയ റിക്കി പോണ്ടിങാണ് ഒന്നാമന്‍.

എപി

10000 ക്ലബില്‍ എത്തുന്ന നാലാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ താരമാണ്.

എപി

മൊത്തം താരങ്ങളുടെ പട്ടികയില്‍ താരം 15ാം സ്ഥാനത്ത്.

എപി

115ാം ടെസ്റ്റിലാണ് സ്മിത്തിന്റെ നേട്ടം.

എപി

ടെസ്റ്റില്‍ സ്മിത്ത് നേടുന്ന 35ാം സെഞ്ച്വറിയാണ് ഗാലയില്‍ പിറന്നത്.

എപി

9999 റണ്‍സുമായാണ് താരം ഒന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയത്. ഒരു റണ്‍സെടുത്താണ് നാഴികക്കല്ല് താണ്ടിയത്.

എപി

നിലവില്‍ 10140 റണ്‍സാണ് ടെസ്റ്റിലെ ആകെ റണ്‍സ് നേട്ടം.

എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക