ഇന്ത്യയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയായി; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്

2017-18 ലെ 23.3% ല്‍ നിന്ന് 2023-24 ല്‍ 41.7% ആയി സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ന്നു

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ വലിയ വര്‍ധനവുണ്ടായത്, തൊഴില്‍ മേഖലയില്‍ കുതിച്ചു ചാട്ടത്തിന് കാരണമായി

2017-18ല്‍ 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 20% ത്തില്‍ താഴെയായിരുന്നു സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക്.

2023-24 ല്‍ മൂന്ന് സംസ്ഥാനങ്ങളിലായി ചുരുങ്ങി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും 30-40% ആയി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്.

ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 40 ശതമാനത്തിലധികം സ്ത്രീകളും തൊഴില്‍ ചെയ്യുന്നുണ്ട്

56.9% സ്ത്രീ തൊഴില്‍ പങ്കാളിത്തമുള്ള സിക്കിമാണ് രാജ്യത്ത് മുന്നില്‍

ഗ്രാമീണ മേഖലയിലെ ദേശീയ ശരാശരി 2017-18 ലെ 24.6% ല്‍ നിന്ന് 2023-24 ല്‍ 47.6% ആയി ഉയര്‍ന്നു

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴില്‍ ഒരു വനിതാ ഡയറക്ടറെങ്കിലും ഉള്ള 73,151ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം ലഭിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക