രഞ്ജിയില്‍ പുതു ചരിത്രമെഴുതി ജലജ് സക്സേന!

സമകാലിക മലയാളം ഡെസ്ക്

രഞ്ജി ട്രോഫിയില്‍ കേരളത്തിന് മിന്നും ജയം സമ്മാനിച്ച് ജലജ് സക്‌സേന.

ജലജ് സക്‌സേന | എക്സ്

ബിഹാറിനെതിരായ പോരാട്ടത്തില്‍ താരത്തിന്റെ മിന്നും ബൗളിങ്. കേരളത്തിന് ഇന്നിങ്‌സ് ജയം.

എക്സ്

ഒന്നാം ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും 5 വീതം വിക്കറ്റുകള്‍. രണ്ടിന്നിങ്‌സിലുമായി 10 വിക്കറ്റ് നേട്ടം.

എക്സ്

താരം അപൂര്‍വ രഞ്ജി റെക്കോര്‍ഡും ഈ പ്രകടനത്തിലൂടെ സ്വന്തമാക്കി.

എക്സ്

ഒറ്റ ദിവസം രണ്ടിന്നിങ്‌സിലും 5 വിക്കറ്റ് നേട്ടം.

എക്സ്

രഞ്ജിയില്‍ 19 വ്യത്യസ്ത ടീമുകള്‍ക്കെതിരെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.

എക്സ്

മുന്‍ ഇന്ത്യന്‍ താരം പങ്കജ് സിങിന്റെ പേരിലുള്ള 18 ടീമുകള്‍ക്കെതിരെ 5 വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡാണ് ജലജ് പിന്നിലാക്കിയത്.

എക്സ്

രഞ്ജിയില്‍ 416 വിക്കറ്റുകളാണ് താരത്തിന്റെ നേട്ടം.

എക്സ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6000 റണ്‍സും 400 വിക്കറ്റും സ്വന്തമായുള്ള താരം കൂടിയാണ് ജലജ് സക്‌സേന.

എക്സ്

മധ്യപ്രദേശ് ഓള്‍ റൗണ്ടറായ താരം 2016-17 സീസണ്‍ മുതലാണ് കേരളത്തിനായി കളിക്കാനിറങ്ങുന്നത്.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക