ചർമം തിളങ്ങും, ഈ പഴങ്ങൾ കഴിച്ചാൽ

അഞ്ജു സി വിനോദ്‌

ചര്‍മം തിളക്കാന്‍ വില കൂടിയ ചര്‍മസംരക്ഷണ വസ്തുക്കള്‍ മുഖത്ത് വാരിക്കൊരി പ്രയോഗിക്കുന്നവര്‍ ചുരുക്കമല്ല. ഇത്തരം ഉല്‍പ്പന്നങ്ങള്‍ പിന്നീട് ചര്‍മ രോഗങ്ങള്‍ക്കും ഇടയാക്കിയേക്കാം.

സമീകൃതാഹാരം, മെച്ചപ്പെട്ട ഉറക്കം, ജലാംശം എന്നീ മൂന്ന് ഘടകങ്ങളാണ് ആരോഗ്യമുള്ള ചര്‍മത്തിന്റെ അടിസ്ഥാനം.

ചര്‍മം മൃദുവും തിളക്കമുള്ളതുമാകാന്‍ ഡയറ്റില്‍ ചേര്‍ക്കേണ്ട ചില ഭക്ഷണങ്ങള്‍

ഓറഞ്ച്

ഓറഞ്ചില്‍ വിറ്റാമിന്‍ സി പോലുള്ള പോഷകങ്ങളും കരോട്ടിനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ യുവത്വമുള്ളതാക്കും. മാത്രമല്ല, ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും.

അവോക്കാഡോ

മൊത്തത്തിലുള്ള ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും മികച്ച ഫ്രൂട്ട് ആണ് അവോക്കാഡോ. ഇതിന്റെ ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തെ ഉള്ളില്‍ നിന്ന് പോഷണം നല്‍കും.

സ്‌ട്രോബെറി

സ്‌ട്രോബെറിയില്‍ അടങ്ങിയ ആല്‍ഫ ഹൈഡ്രോക്‌സിന്‍ ആസിഡാല്‍ എന്ന സംയുക്തം ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ സഹായിക്കും. കൂടാതെ ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം മെച്ചപ്പെടുത്താനും സഹായിക്കും.

മത്തങ്ങ

മത്തങ്ങയില്‍ ആന്റിഓക്‌സിഡന്റുകള്‍ കൂടാതെ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയ സിങ്ക് പുതിയ ചര്‍മ കോശങ്ങളുടെ നിര്‍മാത്തിന് പ്രധാനമാണ്. കൂടാതെ ചര്‍മത്തിലെ എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനും ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

തക്കാളി

തക്കാളിയില്‍ അടങ്ങിയ വിറ്റാമിന്‍ എയും കെയും സിയും ചര്‍മസംരക്ഷണത്തിന് വളരെ പ്രധാനമാണ്. മുഖക്കുരു തടയാനും സൂര്യതാപത്തില്‍ നിന്ന് രക്ഷ നേടാനും തക്കാളിയില്‍ അടങ്ങയ ചര്‍മസംരക്ഷണ സംയുക്തങ്ങള്‍ സഹായിക്കും.

samakalika malayalam