സമകാലിക മലയാളം ഡെസ്ക്
സ്ത്രീകൾക്ക് നാൽപതു കഴിഞ്ഞാൽ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ സാധാരണമാണ്. ഇത് മൂലം ശാരീരികമായും മാനസികമായും പലതരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കും.
എന്നാൽ ചില ശീലങ്ങളിലൂടെ ഈ അസ്വസ്ഥതകളെ ഒഴിവാക്കി ഉറക്കത്തിലും, മാനസികാവസ്ഥയിലും, മെറ്റബോളിസത്തിലും, ഊർജ്ജത്തിലും വ്യത്യാസം കൊണ്ടുവരാം.
സ്ത്രീകളിലെ ഹോർമോൺ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ശീലങ്ങൾ ഇതാ:
ബ്രേക്ക്ഫാസ്റ്റിൽ കൂടുതൽ പ്രോട്ടീൻ
പ്രോട്ടീൻ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കുകയും പേശികളുടെ ബലക്കുറവും മാനസികാവസ്ഥയും പിന്തുണയ്ക്കുകയും ചെയ്യുന്നു. കോർട്ടിസോൾ ഉൽപാദനം നിയന്ത്രിക്കാനും, സംതൃപ്തി നിലനിർത്താനും ബ്രേക്ക്ഫാസ്റ്റിൽ 30-40 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രമിക്കുക.
സ്ട്രെങ്ത് ട്രെയിനിങ്
പേശികളുടെ ആരോഗ്യവും ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കും. ആഴ്ചയിൽ മൂന്ന്-നാല് തവണ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. കൂടാതെ ഈസ്ട്രജനെ സന്തുലിതമാക്കാനും പ്രോജസ്റ്ററോൺ കുറയുമ്പോൾ മെറ്റബോളിസത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ഉറക്കത്തിന് മുൻഗണന നൽകുക
ഗാഢനിദ്രയ്ക്ക് പ്രൊജസ്റ്ററോൺ അനിവാര്യമാണ്. നാൽപതുകളിൽ ഇത് കുറയാൻ തുടങ്ങും. മോശം ഉറക്കം കോർട്ടിസോൾ നില, ആസക്തി, വീക്കം എന്നിവ വഷളാക്കുന്നു. ദിവസവും ഏഴ്-ഒൻപതു മണിക്കൂർ ഉറക്കം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക.
തീവ്ര ഉപവാസം വേണ്ട
ഇടവിട്ട് ഉപവസിക്കുന്നത് കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുകയും പ്രൊജസ്ട്രോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. നിയന്ത്രണങ്ങൾക്ക് പകരം പോഷകാഹാരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ആരോഗ്യകരമായ കൊഴുപ്പുകൾ
കൊളസ്ട്രോൾ ഹോർമോണുകളുടെ നട്ടെല്ലാണ്. 40-കളിൽ കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം ഹോർമോൺ ഉത്പാദനം മോശമാകും. അവോക്കാഡോ, ഒലിവ് ഓയിൽ, മുട്ടകൾ, കൊഴുപ്പുള്ള മത്സ്യം, നട്സ്/വിത്തുകൾ എന്നിവ ദൈനംദിന ഡയറ്റിന്റെ ഭാഗമാക്കുക.