Amal Joy
ഇമെയിലുകള്‍ തയാറാക്കുന്നത് മുതല്‍ പ്രോഗ്രാം കോഡുകള്‍ തിരുത്തുന്നതിന് വരെ ചാറ്റ് ജിപിടിയെ ഉപയോഗിക്കുന്നവരാണ് നമ്മള്‍
എന്നാല്‍ വളരെ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ കഴിയുന്ന ചാറ്റ്ജിപിടിയെ കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്
ചില വിഷയങ്ങളില്‍ ഇവയുടെ സഹായം തേടുന്നത് കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്
ആരോഗ്യ പ്രശ്നങ്ങള്‍ - ആരോഗ്യ പ്രശ്നങ്ങളോ, അല്ലെങ്കില്‍ എന്തെങ്കിലും രോഗം സംബന്ധിച്ചതുമായ ചോദ്യങ്ങള്‍ ചാറ്റ്ജിപിടിയോട് ചോദിക്കരുത്, യഥാര്‍ത്ഥ ഡോക്ടറെ പോലെ പരിശോധനകള്‍ നടത്താനോ ചാറ്റ്ജിപിടിക്ക് കഴിയില്ല.
മാനസികാരോഗ്യം - നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെങ്കില്‍ ചില ഉപദേശങ്ങള്‍ നല്‍കാന്‍ ചാറ്റ്ജിപിടിക്ക് കഴിഞ്ഞേക്കാം. പക്ഷെ ഒരു വിദഗ്ധ ഉപദേശം ആയിരിക്കില്ലത്.
നിര്‍ണായക തീരുമാനങ്ങള്‍ - ഗ്യാസ് ചോര്‍ച്ച, തീപിടുത്തം അല്ലെങ്കില്‍ ആരോഗ്യ ഭീഷണി പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍, എന്തുചെയ്യണമെന്ന് ചാറ്റ്ജിപിടിയോട് ചോദിച്ച് സമയം കളയരുത്
സാമ്പത്തിക നിബന്ധനകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചാറ്റ്ജിപിടിയോട് ചോദിച്ചാല്‍ ഉത്തരം കാലഹരണപ്പെട്ടതോ വളരെ പൊതുവായതോ ആകാം
രഹസ്യാത്മകമോ വ്യക്തിഗതമോ ആയ വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക. ഒരിക്കല്‍ നിങ്ങള്‍ ഇവ നല്‍കിയാല്‍,ഈ വിവരങ്ങള്‍ എവിടെയെല്ലാം എത്തുമെന്ന് പറയാന്‍ കഴിയില്ല
നിയമവിരുദ്ധമായ, നിസ്സാരമായ എന്തെങ്കിലും കാര്യത്തില്‍ ചാറ്റ്ജിപിടിയോട് സഹായം ചോദിക്കാന്‍ ശ്രമിക്കരുത് നിങ്ങളെ ഗുരുതരമായ കുഴപ്പത്തിലേക്ക് തള്ളിവിടും ഇത്
ചൂതാട്ടം - പന്തയങ്ങള്‍ വയ്ക്കാന്‍ ചാറ്റ്ജിപിടിയെ ഉപയോഗിക്കുന്നത് രസകരമായി തോന്നാം, പക്ഷേ അത് അപകടകരമാണ്. ഭാവി ഫലങ്ങള്‍ പ്രവചിക്കാനും ഇതിന് കഴിയില്ല. എഐ ഉപദേശം ഉപയോഗിച്ചുള്ള ചൂതാട്ടം നഷ്ടങ്ങളുണ്ടാക്കും
ബ്രേക്കിങ് ന്യൂസ് - ചാറ്റ്ജിപിടിക്ക് സ്റ്റോക്ക് വിലകള്‍, വാര്‍ത്താ തലക്കെട്ടുകള്‍ എന്നിവ പോലുള്ള തത്സമയ വിവരങ്ങള്‍ എടുക്കാന്‍ കഴിയും, പക്ഷേ അത് യാന്ത്രികമായി അപ്‌ഡേറ്റ് ചെയ്യുന്നില്ല.
നിയമപരമായ രേഖകള്‍ - ചാറ്റ്ജിപിടിക്ക് നിയമപരമായ നിബന്ധനകള്‍ വിശദീകരിക്കാന്‍ കഴിയും, പക്ഷേ വില്‍പത്രങ്ങളോ നിയമപരമായ കരാറുകളോ എഴുതാന്‍ ഇവ ഉപയോഗിക്കരുത്.
ആശയങ്ങള്‍ കണ്ടെത്താന്‍ ചാറ്റ്ജിപിടിയെ ഉപയോഗിക്കാം, എന്നാല്‍ എഐ നിര്‍മ്മിത ഉള്ളടക്കത്തിന് അവകാശ വാദം ഉന്നയിക്കാന്‍ ആകില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates