അഞ്ജു സി വിനോദ്
ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തില്‍ കോണ്‍ട്രോള്‍ കൊണ്ട് വരാനാണ് പലര്‍ക്കും പ്രയാസം. എന്നാല്‍ ഓവര്‍ ഈറ്റിങ് ഒഴിവാക്കാന്‍ ചില ടിപ്‌സ് പരീക്ഷിച്ചാലോ
അത്താഴത്തിന് പിന്നാലെ പല്ലുകള്‍ ബ്രഷ് ചെയ്യാം
ഭക്ഷണം കഴിക്കാനുള്ള സമയം കഴിഞ്ഞു എന്ന സൂചന തലച്ചോറിന് നൽകാനുള്ള ഒരു ലളിതമായ മാർഗമാണ് അത്താഴം കഴിഞ്ഞാൻ ഉടൻ പല്ലുകൾ തേക്കുന്നത്, അതുവഴി ലഘുഭക്ഷണം കഴിക്കാനുള്ള പ്രലോഭനം കുറയ്ക്കാം.
മറ്റുള്ളവരുടെ പ്ലേറ്റ് നോക്കരുത്
നിങ്ങളുടെ പ്ലേറ്റ് മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുമ്പോൾ, കുറ്റബോധം ഉണ്ടാക്കാം. അത്തരം ഭക്ഷണം കഴിക്കണമെന്നും തോന്നാം. എന്നാൽ നിങ്ങളുടെ ശരീരത്തിന് എന്താണ് വേണ്ടതെന്ന് മനസിലാക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുക.
വശമില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുക
ഇത് കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും, അത് വേഗം കുറയ്ക്കുകയും ഓരോ തവണ ഭക്ഷണം വായിൽ വെയ്ക്കുമ്പോഴും കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യുന്നു.
സമയമെടുത്ത് കഴിക്കാം
ഓരോ തവണയും ഭക്ഷണം ആസ്വദിക്കാൻ നിങ്ങൾ സമയമെടുക്കുമ്പോൾ അത് ഭക്ഷണം കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും.
പ്ലേറ്റിൽ കുറച്ചു ബാക്കിവെയ്ക്കാം
ക്ലീൻ പ്ലേറ്റ് എന്ന ചിന്താഗതയിൽ നിന്ന് ഇത്തരം ഒരു ആശയം എല്ലാവർക്കും പെട്ടെന്ന് സാധിക്കില്ല. എന്നാൽ പ്ലേറ്റിലുള്ളതു മുഴുവനും കഴിക്കണമെന്ന മനോഭാവം നിങ്ങൾക്ക് ആവശ്യമുള്ളതിനെക്കാൾ കഴിക്കുന്നതിലേക്ക് നയിക്കാം. പ്ലേറ്റിൽ ഭക്ഷണം അൽപം ബാക്കി വെയ്ക്കുന്നതിൽ തെറ്റില്ല.
ഭക്ഷണത്തിനു ശേഷം നടത്തം
ഭക്ഷണത്തിന് ശേഷമുള്ള നടത്തം ദഹനം മികച്ചതാക്കാനും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും ചെയ്യുന്നു. ഇത് മനസ് ശാന്തമാകാനും ഊർജ്ജം ലഭിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates