സമകാലിക മലയാളം ഡെസ്ക്
കേരളം 'ദൈവത്തിന്റെ സ്വന്തം നാട്' എന്നാണ് അറിയപ്പെടുന്നത്. പൗരാണികമായ ഒട്ടനവധി ക്ഷേത്രങ്ങളുടെ നാട് കൂടിയാണിത്. ശില്പ, ചുമര്‍ ചിത്രങ്ങളടക്കമുള്ള വാസ്തു വിദ്യകളുടെ അപൂര്‍വ കലവറകളാണ് ഈ ക്ഷേത്രങ്ങളെല്ലാം.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം: കേരളം, തമിഴ്‌നാട് ശില്പ മാതൃകകള്‍ സംഗമിക്കുന്ന അപൂര്‍വ ക്ഷേത്രം. വിഷ്ണുവിന്റെ അനന്തശയന ഭാവമാണ് പ്രതിഷ്ഠ. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.
ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട 5 ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്ന്. നൂറ്റാണ്ടുകളുടെ പഴക്കം. വള്ളം കളിയും 64 കൂട്ടം കറികളുള്ള വള്ള സദ്യയടക്കം അപൂര്‍വമായ ചടങ്ങുകള്‍ നടക്കുന്ന ക്ഷേത്രം.
വൈക്കം മഹാദേവ ക്ഷേത്രം: 108 ശിവാലയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്ന്. തനത് വാസ്തു വിദ്യയുടെ അപൂര്‍വ മാതൃക. മൂന്ന് ഭാവത്തിലാണ് ഇവിടെ പൂജകള്‍ നടക്കുന്നത്. വൈക്കത്തഷ്ടമി പ്രസിദ്ധം.
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം: രോഗ ശാന്തിക്കു പേരുകേട്ട കേരളത്തിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്ന്. ആദിപരാശക്തിയാണ് ഒരു പ്രതിഷ്ഠ. കീഴ്ക്കാവില്‍ ഭദ്രകാളീ ഭാവത്തിലാണ് ദേവത.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം: ലോക പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം. കൃഷ്ണന്റെ ബാലക ഭാവത്തിലാണ് പ്രതിഷ്ഠ. കൃഷ്ണ ശിലാ വിഗ്രഹമുള്ള കേരളത്തിലെ അപൂര്‍വ ക്ഷേത്രം. ചുമര്‍ച്ചിത്രങ്ങളടക്കമുള്ള സമ്പന്നമായ വാസ്തു വൈവിധ്യങ്ങള്‍.
വടക്കുനാഥ ക്ഷേത്രം: ശിവനാണ് പ്രധാന ദേവത. അകത്ത് ഒട്ടേറെ ദേവീ ദേവന്‍മാരുടെ പ്രതിഷ്ഠകളെന്ന ആപൂര്‍വത. തൃശൂര്‍ പൂരം വടക്കുനാഥന്റെ മുന്നിലാണ് അരങ്ങേറുന്നത്.
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: വിഷ്ണു നാവാമുകുന്ദ ഭാവത്തിലുള്ള കേരളത്തിലെ അപൂര്‍വ ക്ഷേത്രം. നവ യോഗികളെന്നു അറിയപ്പെട്ട 9 സന്ന്യാസിമാര്‍ പ്രതിഷ്ഠിച്ചതാണ് വിഗ്രഹം എന്നാണ് സങ്കല്‍പ്പം. ബലി തര്‍പ്പണത്തിനും പ്രസിദ്ധമാണ് ക്ഷേത്രം.
കോഴിക്കോട് തളി ക്ഷേത്രം: ഉത്തര കേരളത്തിലെ പ്രസിദ്ധമായ ശിവ ക്ഷേത്രം. ആനന്ദ ഭാവത്തിലുള്ള പാര്‍വതീ സമേത ശിവനാണ് പ്രതിഷ്ഠ. നാല് സുപ്രധാന തളിക്ഷേത്രങ്ങളില്‍ ഒന്ന് കൂടിയാണിത്. രേവതി പട്ടത്താനം തര്‍ക്ക സദസ് പ്രസിദ്ധം.
കാസര്‍ക്കോട് അനന്തപുരം ക്ഷേത്രം: വിഷ്ണുവിന്റെ നില്‍ക്കുന്ന നിലയിലുള്ള വലിയ പ്രതിഷ്ഠ. ചുറ്റും തടകത്താല്‍ ചുറ്റപ്പെട്ട ശ്രീകോവിലാണ് സവിശേഷത. ഈ തടാകത്തില്‍ 2022 വരെ ബബിയ എന്നൊരു മുതല താമസമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates