അഞ്ജു സി വിനോദ്
പ്രോട്ടീന്‍ എന്നാല്‍ മുട്ട ആണ് മിക്കവരുടെയും ആദ്യ ഓപ്ഷൻ, എന്നാൽ മുട്ടയിലുള്ളതിനെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുണ്ട്.
കപ്പലണ്ടി
വളരെ സുലഭമായി കിട്ടുന്ന കപ്പലണ്ടി, പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. 100 ഗ്രാം നിലക്കടലയില്‍ ഏകദേശം 25 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ഗ്രീക്ക് യോഗര്‍ട്ട്
ഗ്രീക്ക് യോഗര്‍ട്ട് പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ്. 100 ഗ്രാമില്‍ 10 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ലാക്ടോസ് സെൻസിറ്റീവ് ആയ ആളുകൾക്ക് ഗ്രീക്ക് തൈര് ഒരു മികച്ച ഓപ്ഷനാണ്. കൂടാതെ, ഇത് പ്രോബയോട്ടിക്സുകളാൽ നിറഞ്ഞിരിക്കുന്നു.
ക്വിനോവ
പ്രോട്ടീന്‍ അടങ്ങിയ മികച്ച ഭക്ഷണമാണ് ക്വിനോവ. ക്വിനോവയിൽ 100 ഗ്രാമിൽ ഏകദേശം 14 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ചീര
നിരവധി പോഷകങ്ങള്‍ അടങ്ങിയ ചീര പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ്. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പച്ച ചീരയും അതുപോലെ ചുവന്ന ചീരയുമൊക്കെ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ ചെയ്യും.
മുരിങ്ങക്കായ
നമ്മുടെ സാമ്പാറിലും കറികളിലുമൊക്കെ സ്ഥിരസാന്നിധ്യമായ മുരിങ്ങക്കായ പ്രോട്ടീന്‍ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയും മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്.
കൂണ്‍
കൂണുകളിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കൂണിൽ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ വിറ്റാമിനുകൾ, സെലിനിയം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് കൂണുകള്‍.