എച്ച് പി
വ്യക്തിപരമായ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുള്ള നടിയാണ് അഹാന കൃഷ്ണ.
വീട്ടിൽ എന്ത് ആഘോഷം വന്നാലും അതെല്ലാം ഇൻസ്റ്റഗ്രാമിലൂടെ അഹാന പങ്കുവയ്ക്കാറുമുണ്ട്.
അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്.
ബ്ലൂമിങ് ഗാർഡൺ തീമിലായിരുന്നു ബേബി ഷവർ ഡെക്കോർ ചെയ്തിരുന്നത്.
ഇളം നീല നിറത്തിലെ ഓഫ് ഷോൾഡർ ഗൗണിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാൻ കഴിയുക.
വെള്ളക്കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണ് അഹാന ധരിച്ചിരിക്കുന്നത്.
മിനിമൽ മേക്കപ്പ് ആണ് അഹാന ലുക്കിനായി തിരഞ്ഞെടുത്തത്.
എന്നാൽ 'അഹായ്ക്ക് ഈ ലുക്ക് ചേരുന്നില്ല'- എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ