കാത്തിരുന്ന്, കാത്തിരുന്ന്... കിരീട നേട്ടം!

സമകാലിക മലയാളം ഡെസ്ക്

2025ലെ യൂറോപ്യൻ ഫുട്ബോൾ സീസൺ ചില കിരീട നേട്ടങ്ങളാൽ ശ്രദ്ധയമായി.

ടീമുകൾ (Teams) ഏറെ കാലത്തിനു ശേഷവും ചില ടീമുകൾ ആദ്യമായും കിരീടം സ്വന്തമാക്കിയ സീസൺ ആണ് കഴിയുന്നത്.

പിഎസ്ജി ചാംപ്യൻസ് ലീ​ഗ് കിരീടം നേടിയതോടെ ആ ചിത്രം കൂടുതൽ മിഴിവുള്ളതുമായി.

യൂറോപ്യൻ കിരീടത്തിനായി പിഎസ്ജി വർഷങ്ങളായി ശ്രമിക്കുന്നുണ്ടായിരുന്നു. ഇത്തവണ ഇന്റർ‌ മിലാനെ 5-0ത്തിനു തകർത്താണ് കിരീട നേട്ടം.

യുവേഫ യൂറോപ്പ ലീഗ് കിരീടം നേടി ടോട്ടനം ഹോട്‌സ്പറും നീണ്ട കാലത്തെ കിരീട വരൾച്ചക്ക് വിരാമമിട്ടു. ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ 1-0ത്തിനു വീഴ്ത്തിയാണ് നേട്ടം.

പ്രീമിയർ ലീഗ് ടീം ക്രിസ്റ്റൽ പാലസ് എഫ്എ കപ്പ് നേടി 120 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ചാണ് നേട്ടം.

1955നു ശേഷം ആദ്യമായി ന്യൂകാസിൽ യുനൈറ്റഡും കിരീടം നേടി. ലീഗ് കപ്പ് (കാർബാവോ കപ്പ്) നേടിയാണ് അവർ ആഘോഷിച്ചത്. 2-1ന് ലിവർപൂളിനെ വീഴ്ത്തിയാണ് നേട്ടം.

66 വർഷങ്ങൾക്കു ശേഷം ഹോളണ്ടിലെ എർഡിവിസെ ലീഗിലുള്ള ഗോ എഹെഡ് ഈഗിൾസ് ടീം ഒരു മേജർ കിരീടം നേടി. കെഎൻവിബി കപ്പ് നേടിയാണ് കാത്തിരിപ്പ് അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ