സവാളയിലെ കറുത്ത പൂപ്പല്‍ വിഷമോ? ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത് !

Amal Joy

കാന്‍സര്‍ സാധ്യത കുറയ്ക്കുക, മുടി വളര്‍ച്ച, ആരോഗ്യമുള്ള ചര്‍മ്മം തുടങ്ങി ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങള്‍ സവാളയ്ക്കുണ്ട്(onion)

താപനില മാറുന്നതനുസരിച്ച് സവാളയില്‍ പൂപ്പല്‍ രൂപപ്പെടുന്നത് കാണാം, ഇങ്ങനെയുള്ള സവാള കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണോ?

മണ്ണില്‍ കാണപ്പെടുന്ന ഒരു സാധാരണ ഫംഗസായ ആസ്പര്‍ജില്ലസ് നൈജര്‍ എന്ന കറുത്ത പൂപ്പലാണ് ഇതിന് കാരണം

ഇത്തരം കറുത്ത പൂപ്പലിന് വിഷാംശം ഉണ്ടെങ്കിലും അത്ര അപകടകാരിയല്ല.

ഇവ കഴിച്ചാല്‍ ഛര്‍ദ്ദി, ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം തുടങ്ങിയ അലര്‍ജിക്ക് കാരണമായേക്കാം

സവാളയില്‍ കാണുന്ന ഇത്തരം കറുത്ത ഭാഗങ്ങള്‍ വൃത്തിയായി കഴുകി അല്ലെങ്കില്‍ അവ നീക്കം ചെയ്തതിന് ശേഷം ഉപയോഗിക്കാം

കറുത്ത പൂപ്പലുകള്‍ സാവളയുടെ പുറത്ത് മാത്രമേ ഉള്ളുവെങ്കില്‍ പേടിക്കേണ്ട കാര്യമില്ല, എന്നാല്‍ അകത്തേക്ക് പടര്‍ന്നിട്ടുണ്ടെങ്കില്‍ ഇവ ഉപേക്ഷിക്കുന്നതാണ് നല്ലത്

ഫ്രഡ്ജില്‍ ഇത്തരം കറുത്ത പൂപ്പലുള്ള സവാളകള്‍ സൂക്ഷിക്കരുത്, മറ്റ് പച്ചക്കറികളിലേക്കും ഇവ പടരാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ