ഫ്രീസറില്‍ നിന്നെടുത്ത മീന്‍ വെള്ളത്തിലിടാമോ? ഫ്രിഡ്ജില്‍ സൂക്ഷിച്ചവ എങ്ങനെ ഉപയോഗിക്കാം

Amal Joy

മീനില്‍(fish)മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ്, അയഡിന്‍, സിങ്ക്, പൊട്ടാസ്യം, മാംഗനീസ്, സെലീനിയം, സ്‌ട്രോണ്‍ഷ്യം എന്നീ ധാതുക്കള്‍ അടങ്ങിയിരിക്കുന്നു

കടയില്‍ നിന്ന് വാങ്ങുന്ന മീന്‍ ആദ്യം വെയ്ക്കുക ഫ്രിഡ്ജിലേക്കാകും. വൃത്തിയായി കഴുകിയ ശേഷം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വേണം മീന്‍ ഫ്രീസറില്‍ സൂക്ഷിക്കാന്‍

രണ്ട് ദിവസത്തിലേറെ ഫ്രിഡ്ജില്‍ മീന്‍ സൂക്ഷിച്ചാല്‍ രുചിവ്യത്യാസം ഉണ്ടായേക്കാം. പഴക്കമുള്ള മീന്‍ ആണെങ്കില്‍ പെട്ടെന്ന് തന്നെ ഉപയോഗിക്കണം

ഫ്രിഡ്ജില്‍ നിന്ന് എടുത്ത മീന്‍, കറിയോ പാകപ്പെടുത്താതതായാലും ഒന്നോ രണ്ടോ മണിക്കൂര്‍ അന്തരീക്ഷ ഊഷ്മാവില്‍വെച്ചതിന് ശേഷം ഉപയോഗിക്കാം

ഫ്രിഡ്ജില്‍ ഇരുന്ന മീന്‍ പാകം ചെയ്യുന്നതിന് മുമ്പ് സാധാരണ ഊഷ്മാവിലേക്ക് മാറ്റണം

ഫ്രീസറില്‍ ഇട്ടുവെച്ച മീന്‍ വെളളത്തില്‍ ഇട്ടുവെയ്‌ക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ മീന്‍ പാലിലും ഇട്ടുവെയ്ക്കാം

പാലില്‍ മീന്‍ ഇട്ടുവെച്ചാല്‍ അസഹ്യ ഗന്ധം മാറി കൂടുതല്‍ ഫ്രഷ് ആയി കിട്ടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ