സമകാലിക മലയാളം ഡെസ്ക്
ഐതിഹാസിക ടെന്നീസ് കരിയറില്‍ മറ്റൊരു അനുപമ നേട്ടവുമായി സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച് (Novak Djokovic).
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ 100 മത്സരങ്ങള്‍ വിജയിക്കുന്ന താരമെന്ന റെക്കോര്‍ഡില്‍ ജോക്കോ.
സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം.
റോളണ്ട് ഗാരോസില്‍ 116 മത്സരങ്ങളില്‍ ജോക്കോ 100 വിജയങ്ങള്‍ പിടിച്ചു. 16 കളികള്‍ തോറ്റു.
റോളണ്ട് ഗാരോസില്‍ 116 മത്സരങ്ങളില്‍ ജോക്കോ 100 വിജയങ്ങള്‍ പിടിച്ചു. 16 കളികള്‍ തോറ്റു.
ബ്രിട്ടന്റെ കാമറോണ്‍ നോറിയെയാണ് ജോക്കോ പ്രീ ക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. സ്‌കോര്‍: 6-2, 6-3, 6-3.
ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തിയതോടെ മറ്റൊരു റെക്കോര്‍ഡും ജോക്കോ സ്വന്തം പേരിലാക്കി.
ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന താരം.
ജോക്കോ ഇവിടെ 19ാം തവണയാണ് അവസാന എട്ടില്‍ കളിക്കുന്നത്.
25 ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ടെന്നീസ് ചരിത്രത്തിലെ തന്നെ ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡിനു വക്കിലാണ് 38കാരന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ