അഞ്ജു സി വിനോദ്
സ്റ്റൈലും ട്രെൻഡിയുമായി നടക്കാൻ കാലിൽ ഷൂ വേണം. എന്നാൽ മൺസൂൺ കാലത്ത് ഷൂ ഉപയോഗം കുറച്ച് ശ്രമകരമാണ്. മഴയത്ത് ചെളിയും വെള്ളവും ചവിട്ടി, വൃത്തിഹീനമായ ദുർഗന്ധം വമിക്കുന്ന ഷൂസ് ഒരു സാധാരണ കാഴ്ചയാണ്. മഴക്കാലത്ത് ഷൂസ് പരിപാലിക്കാനും ചില പൊടിക്കൈകള്‍ ഉണ്ട്.
മഴക്കാലത്ത് പ്രത്യേക ഷൂസ്
മഴക്കാലത്ത് സിന്തറ്റിക് മെറ്റീരിയൽ കൊണ്ട് നിർമിച്ച റബർ ഷൂസ് ഉപയോഗിക്കുന്നത്. പരിപാലിക്കാന്‍ വളരെ എളുപ്പവും ദുര്‍ഗന്ധം, വെള്ളം നനഞ്ഞതു കൊണ്ടുള്ള പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകുന്നത് ഒഴിവാക്കാം.
ഷൂസ് കരുതാം
ഓഫീസില്‍ പോകുമ്പോള്‍ അല്ലെങ്കില്‍ സ്കൂളില്‍ ഷൂസ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍. പോളീഷ് ചെയ്ത ഷൂസ് വേറെ കരുതുകയും, ഓഫീസില്‍ എത്തിയ ശേഷം ധരിക്കുകയും ചെയ്യുന്നത് വെള്ളം നനയുന്നത് ഒഴിവാക്കാനും ഫ്രഷ് ആയി ഇരിക്കാനും സഹായിക്കും.
ഷൂ കവർ
മഴക്കാലത്ത് ഷൂസ് അലസമായി ഇടാതെ, ഷൂ കവറുകളില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് വെള്ളം നനയാതെ ഷൂസ് സംരക്ഷിക്കാനും യാത്ര ഫ്രണ്ടലിയുമാണ്. പ്ലാസ്റ്റിക് അല്ലെങ്കിൽ സിലിക്കൺ ഷൂ കവറുകൾ ലഭ്യമാണ്.
ഷൂസ് ഡ്രൈ ആയി സൂക്ഷിക്കുക
ഷൂ എപ്പോഴും ഡ്രൈ ആണെന്ന് ഉറപ്പാക്കുക. നനഞ്ഞ ഷൂസ് ഫംഗസ്, ബാക്ടീരിയകൾ, ആൽഗ പോലുള്ളവ പറ്റിപ്പിടിക്കാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു. നനഞ്ഞ ഷൂസ് ഫാനിന്റെ കീഴിൽ വെച്ച് ഉണക്കിയെടുക്കാം. ഷൂസ് ഉണക്കാർ ഹെയർ ഡ്രയർ ഉപയോഗിക്കരുത്.
പേപ്പര്‍ ബോള്‍
ഷൂസിനുള്ളിൽ പേപ്പർ ബോളുകൾ ഇടുന്നത് ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കും. ഷൂസ് ഉണക്കുമ്പോൾ, ഇൻസോളുകളും ലെയ്‌സുകളും പുറത്തെടുത്ത് വേറെ ഉണക്കാൻ ശ്രമിക്കുക. ഇത് ഷൂസ് വേഗം ഉണങ്ങാൻ സഹായിക്കും.
വൃത്തിയാക്കുന്നത്
കഠിനമായ ഡിറ്റർജന്റുകളോ കെമിക്കൽ അടങ്ങിയ ക്ലീനറുകളോ ഷൂസ് വൃത്തിയാക്കാൻ ഉപയോഗിക്കരുത്. അത് ഷൂവിന്റെ തുണിക്ക് കേടുവരുത്തും. വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. കടുത്ത ചെളിയാങ്കിൽ മാത്രം ഷൂ കഴുകുക. അല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ച് സൗമ്യമായി വൃത്തിയാക്കുക.
ദുര്‍ഗന്ധം
പൂപ്പലും ദുർഗന്ധവുമുണ്ടെങ്കിൽ വിനാഗിരിയും വെള്ളവും കലർന്ന മിശ്രിതം ഉപയോഗിച്ച് ഷൂവിന്റെ ഉൾഭാഗം തുടയ്ക്കുക. പൂപ്പലുകളുടെ വളർച്ചയോ ദുർഗന്ധമോ ഉണ്ടാകുന്നത് തടയാൻ ഒരു കോട്ടൺ ബോൾ അല്ലെങ്കിൽ കോട്ടൺ പാഡ് മിശ്രിതത്തിൽ മുക്കി ഷൂവിൽ വയ്ക്കാം. കൂടാതെ ബോക്കിങ് സോഡ വിതറുന്നത് ദുര്‍ഗന്ധം ആഗിരണം ചെയ്യാൻ സഹായിക്കും. അതിനൊപ്പം എസെൻഷ്യൽ ഓയിലിന്റെ ഏതാനും തുള്ളികളും ചേർക്കാവുന്നതാണ്. അവയ്ക്ക് ആന്റി-ഫംഗസ് ഗുണങ്ങളുണ്ട്. ഇത് ദുർഗന്ധം നീക്കും.
ഷൂസ് സൂക്ഷിക്കേണ്ടത്
വായുസഞ്ചാരമുള്ള പ്രദേശത്ത് ഷൂസ് സൂക്ഷിക്കുക. ഷൂ ബോക്സുകൾക്കുള്ളിൽ അവ പായ്ക്ക് ചെയ്യരുത്. ഫ്രഷ് ആയി സൂക്ഷിക്കാൻ സിലിക്ക ജെൽ, ചാർക്കോൾ, വിനാഗിരി-വെള്ള മിശ്രിതം ഉപയോഗിക്കാവുന്നതാണ്. സൂര്യപ്രകാശം കൊള്ളിക്കാനും മറക്കരുത്.