പ്രതിദിനം 333 രൂപ നിക്ഷേപിക്കൂ!; 17 ലക്ഷം സമ്പാദിക്കാം

സമകാലിക മലയാളം ഡെസ്ക്

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്‌കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി (Post Office Recurring Deposit Scheme).

Post Office Recurring Deposit Scheme

ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. 10 വര്‍ഷമായി നീട്ടാനും സാധിക്കും.

Post Office Recurring Deposit Scheme

നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

Post Office Recurring Deposit Scheme

അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

Post Office Recurring Deposit Scheme

അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

Post Office Recurring Deposit Scheme

ഉദാഹരണമായി 333 രൂപ ദിവസേന മാറ്റി വെച്ചാല്‍ 17 ലക്ഷത്തിലധികം സമ്പാദിക്കാം. ദിവസവും 333 രൂപ മാറ്റിവെച്ചാല്‍ ഓരോ മാസവും 9,990 രൂപ നിക്ഷേപിക്കും. ഒരു വര്‍ഷം കൊണ്ട് നിക്ഷേപിക്കുന്നത് 1,19,880 ലക്ഷം രൂപയാവും.

Post Office Recurring Deposit Scheme

5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന മെച്യൂരിറ്റി തുക 7,12,941 ലക്ഷം രൂപയാണ്. പലിശയിനത്തില്‍ 1,13,541 ലക്ഷം ഉറപ്പാക്കാം.

Post Office Recurring Deposit Scheme

അക്കൗണ്ട് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ മെച്യൂരിറ്റി തുക ഇരട്ടിയിലധികമാവും. 10 വര്‍ഷം കൊണ്ട് നിക്ഷേപിക്കുന്ന മൊത്തം തുക 11,98,800 രൂപയാകും. മൊത്തം മെച്യൂരിറ്റി തുക 17,06,837 രൂപ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Post Office Recurring Deposit Scheme