ചീത്തപ്പേരും വിവാദങ്ങളും ബാധിച്ചേയില്ല; ചിമ്പുവിന്റെ ആറ് ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ

​എച്ച് പി

ബാലതാരമായി സിനിമയിലെത്തി നായകനായി മാറിയ നടനാണ് ചിമ്പു. ഒരുകാലത്ത് ഒട്ടേറെ വിവാദങ്ങളിലകപ്പെട്ട് കരിയർ തന്നെ അവസാനിക്കുമെന്ന അവസ്ഥയിലേക്ക് ചിമ്പു എത്തിയിരുന്നു.

ചിമ്പു | ഇൻസ്റ്റ​ഗ്രാം

എന്നാലിപ്പോൾ സിനിമയിലെ തന്റെ മോശം ഇമേജെല്ലാം മാറ്റി വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ചിമ്പു. നടന്റെ കരിയറിൽ ബ്ലോക്ബസ്റ്ററായി മാറിയ ചിത്രങ്ങളിലൂടെ.

ചിമ്പു | ഇൻസ്റ്റ​ഗ്രാം

കോവിൽ

ഹരി സംവിധാനം ചെയ്ത് ‌2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് കോവിൽ. ചിമ്പുവിനൊപ്പം സോണിയ അ​ഗർവാൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ബോക്സോഫീസിൽ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.

ചിമ്പു | ഇൻസ്റ്റ​ഗ്രാം

ശരവണ

കെഎസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ചിമ്പുവിനൊപ്പം ജ്യോതികയാണ് പ്രധാന വേഷത്തിലെത്തിയത്. 2006 ൽ പൊങ്കൽ റിലീസായെത്തിയ ചിത്രം വൻ വിജയമായി മാറിയിരുന്നു.

ചിമ്പു | ഇൻസ്റ്റ​ഗ്രാം

വിണ്ണൈത്താണ്ടി വരുവായ

​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായി മാറിയിരുന്നു. ചിമ്പുവിന്റെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു ഇത്. തൃഷ ആയിരുന്നു ചിത്രത്തിൽ നായിക.

ചിമ്പു | ഇൻസ്റ്റ​ഗ്രാം

മന്മദൻ

എജെ മുരു​​ഗൻ സംവിധാനം ചെയ്ത് ചിമ്പുവും ജ്യോതികയും പ്രധാന വേഷത്തിലെത്തി വൻ വിജയമായി മാറിയ ചിത്രമായിരുന്നു മന്മദൻ. 150 ദിവസമാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടർന്നത്.

ചിമ്പു | ഇൻസ്റ്റ​ഗ്രാം

വല്ലവൻ

ചിമ്പു സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് വല്ലവൻ. നയൻതാര, റീമ സെൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ബോക്സോഫീസിൽ ചിത്രം ഹിറ്റായി മാറി.

ചിമ്പു | ഇൻസ്റ്റ​ഗ്രാം

മാനാട്

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് ചിമ്പു, കല്യാണി പ്രിയദർശൻ, എസ് ജെ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മാനാട്. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രം 117 കോടി ബോക്സോഫീസിൽ കളക്ട് ചെയ്യുകയും ചെയ്തു.

ചിമ്പു | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

samakalika malayalam