ആതിര അഗസ്റ്റിന്‍
കൈയിലുള്ള കാശെല്ലാം മുടക്കി യാത്ര(Travel ) ചെയ്യുന്നവര്‍ ഇന്ന് ധാരാളമാണ്. ഇത് വെറും ഷോ ആണെന്ന് പറയുന്നവരുണ്ട്. അവരോടാണ് യാത്ര എങ്ങനെയെല്ലാം ഗുണം ചെയ്യുമെന്ന് നോക്കാം.
മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം നല്‍കുന്നതിന് യാത്ര ഏറെ ഗുണം ചെയ്യും. പുതിയ സ്ഥലങ്ങള്‍, വ്യക്തികള്‍ എല്ലാം മനസിന് ഉന്മേഷം നല്‍കും.
പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി യാത്ര പോകുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആത്മവിശ്വാസം കൂടുതലുള്ളവരായിരിക്കും.
യാത്ര ചെയ്യുന്ന വ്യക്തി വിവിധ കാലാവസ്ഥയിലൂടെ സഞ്ചരിക്കുന്നു. ഇത് യാത്രികന് മികച്ച പ്രതിരോധ ശേഷി നല്‍കും.
മനഃശക്തിയും ഉത്കണ്ഠയും വളരെ കുറവായിരിക്കും യാത്ര പോകുന്ന വ്യക്തികള്‍ക്ക്. പതിവ് കാര്യങ്ങളില്‍ നിന്ന് അവധിയെടുത്താണല്ലോ യാത്ര പോകുന്നത്. ഇത് മാനസിക പിരിമുറുക്കം ഇല്ലാതെയാക്കും.
യാത്ര വിഷാദ രോഗത്തെ അകറ്റി നിര്‍ത്തും. പതിവായി ഇടപഴകുന്ന വ്യക്തികളില്‍ നിന്ന് മാറി നില്‍ക്കാന്‍ യാത്ര സഹായിക്കും.
യാത്ര നിങ്ങളുടെ ആയുസ് തന്നെ ദീര്‍ഘിപ്പിക്കും. യാത്രയുടെ സ്വഭാവം സമ്മര്‍ദം കുറയ്ക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
സ്ഥിരമായി യാത്ര ചെയ്യുന്നവരെ ശ്രദ്ധിച്ചാല്‍ അറിയാം, അവര്‍ ആരോഗ്യമുള്ളവരായിരിക്കും. നിങ്ങളുടെ ശരീര ഭാരം കുറയാനും കാരണമാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ