എന്താണ് സെന്‍സസ്? എന്തിന്? എങ്ങനെ? അറിയേണ്ടതെല്ലാം

ആതിര അഗസ്റ്റിന്‍

രാജ്യം 16ാമത്തെ സെന്‍സസിന് (census) ഒരുങ്ങുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം എട്ടാമത്തേതും.

census | ഫയല്‍

2011ലാണ് രാജ്യത്ത് അവസാനമായി സെന്‍സസ് നടന്നത്. 2021ലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മൂലം മുടങ്ങി

census | പ്രതീകാത്മകചിത്രം

എന്താണ് സെന്‍സസ്- രാജ്യത്തെ ജനങ്ങളുടെ ആകെ കണക്കെടുപ്പാണ് ജനസംഖ്യാ സെന്‍സസ്. സാധാരണഗതിയില്‍ 10 വര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് നടക്കുന്നത്.

census

എങ്ങനെയാണ് നടത്തുന്നത്-ചോദ്യാവലിയെ മുന്‍നിര്‍ത്തിയാണ് സെന്‍സസ് നടത്തുന്നത്. പേര്,ലിംഗം, ജനന തിയതി, വിവാഹിതരാണോ, മതം, മാതൃഭാഷ, സാക്ഷരരാണോ, ജോലി തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.

census

പ്രസക്തി- രാജ്യത്ത് ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന രേഖയാണ് സെന്‍സസ്. എല്ലാ പൗരന്‍മാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങളും പദ്ധതികളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഇത് അനിവാര്യമാണ്. താലൂക്കുകള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, നിയമസഭാ നിയോജക മണ്ഡലങ്ങള്‍, ലോക്‌സഭാ മണ്ഡലങ്ങള്‍ എന്നിവയുടെ ഘടന നിര്‍ണയിക്കുന്നതിന് സഹായിക്കും.

census

അടിസ്ഥാനം-1948ലാണ് സെന്‍സസ് ആക്ട് പ്രാബല്യത്തിലാകുന്നത്. നിയമം വ്യവസ്ഥ ചെയ്യുന്നത് എല്ലാ 10 വര്‍ഷം കൂടുമ്പോഴും സെന്‍സസ് നടത്തണമെന്നും പൗരന്‍മാര്‍ ഇതിനോട് സഹകരിക്കണമെന്നുമാണ്.

പ്രതീകാത്മക ചിത്രം

നടത്തുന്നത് ആര്- ആഭ്യന്തര വകുപ്പിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍, സെന്‍സസ് കമ്മീഷണര്‍ തുടങ്ങിയവരാണ് സെന്‍സസിന് ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍.

census

ചരിത്രം- 1872ലായിരുന്നു ഇന്ത്യയെ സംബന്ധിച്ച വിപുലമായ ആദ്യ ജനസംഖ്യാ കണക്കെടുപ്പ്. എന്നാല്‍ സമ്പൂര്‍ണ സെന്‍സസ് സാധ്യമായത് 1881ലാണെന്നും ചരിത്രം പറയുന്നു.

census | എഎന്‍ഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam