സമകാലിക മലയാളം ഡെസ്ക്
40ാം വയസിലും ഗോളടി മികവിന്റെ ഔന്നത്യത്തില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo).
യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍ ജര്‍മനിയെ പോര്‍ച്ചുഗല്‍ വീഴ്ത്തിയത് റൊണാള്‍ഡോയുടെ ഗോളില്‍.
താരത്തിന്റെ 137ാം അന്താരാഷ്ട്ര ഗോള്‍.
കരിയറിലെ ആകെ ഗോള്‍ നേട്ടം 937 ആയി.
220ാം അന്താരാഷ്ട്ര മത്സരമാണ് താരം ജര്‍മനിക്കെതിരെ കളിച്ചത്.
ജര്‍മനിക്കെതിരെ കരിയറില്‍ ആദ്യമായാണ് റൊണാള്‍ഡോ പോര്‍ച്ചഗലിനൊപ്പം ജയം ആഘോഷിക്കുന്നത്.
5 തവണ റൊണാള്‍ഡോ കളിച്ച പോര്‍ച്ചുഗല്‍ ജര്‍മനിയുമായി ഏറ്റുമുട്ടിയെങ്കിലും 5 മത്സരങ്ങളും തോറ്റു.
നേഷന്‍സ് ലീഗില്‍ ഇത് രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ ഫൈനലിലെത്തുന്നത്.
പ്രഥമ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലാണ് നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ