സമകാലിക മലയാളം ഡെസ്ക്
യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍ കഴിഞ്ഞ ദിവസം ജര്‍മനിയെ 2-1നു വീഴ്ത്തി പോര്‍ച്ചുഗല്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നു.
ഒരു ഗോളിനു മുന്നില്‍ നിന്ന ജര്‍മനിയെ രണ്ടാം പകുതിയില്‍ ഫ്രാന്‍സിസ്‌ക്കോ കോണ്‍സെക്കോ (Conceição) എന്ന 22കാരനാണ് സമനിലയില്‍ എത്തിക്കുന്നത്.
പകരക്കാരനായി ഇറങ്ങിയാണ് താരം ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിജയ ഗോള്‍ നേടുന്നു.
25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പോര്‍ച്ചുഗല്‍ ജര്‍മനിയെ പരാജയപ്പെടുത്തുന്നത്.
2000ത്തില്‍ അരങ്ങേറിയ യൂറോ കപ്പിലാണ് അവസാനമായി പോര്‍ച്ചുഗല്‍ ജര്‍മനിക്കെതിരെ ജയിച്ചത്.
അന്ന് പോര്‍ച്ചുഗല്‍ ജര്‍മനിയെ വീഴ്ത്തുമ്പോള്‍ ഹാട്രിക്ക് ഗോളുകളുമായി കളം വാണത് സെര്‍ജിയോ കോണ്‍സെക്കോ ആയിരുന്നു.
പിന്നീട് 25 വര്‍ഷത്തിനിടെ 5 തവണയാണ് പോര്‍ച്ചുഗലും ജര്‍മനിയും ഏറ്റുമുട്ടിയത്. അഞ്ചിലും ജയം ജര്‍മനിക്കായിരുന്നു.
2000ത്തില്‍ ടീമിനെ ജയിപ്പിച്ച സെര്‍ജിയോ കോണ്‍സെക്കോയുടെ മകനാണ് കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിനു സമനില സമ്മാനിച്ച ഫ്രാന്‍സിസ്‌കോ കോണ്‍സെക്കോ!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ