ഫിറ്റ്നസിനും ഹൃദയത്തിനും ഈന്തപ്പഴം, അറിയാം ആരോ​ഗ്യ ​ഗുണങ്ങൾ

അഞ്ജു സി വിനോദ്‌

പലതരം ഈന്തപ്പഴം വെറൈറ്റികള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. മധുരമൂറുന്ന ഈന്തപ്പഴങ്ങള്‍ക്ക് ആരോഗ്യഗുണങ്ങളും നിരവധിയാണ്.

എനര്‍ജി ബൂസ്റ്റര്‍

ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ അടങ്ങിയ ഈന്തപ്പഴങ്ങള്‍ ശരീരത്തിന് പെട്ടെന്നുള്ള ഊര്‍ജ്ജം നല്‍കുന്നു. ഇത് മധുരത്തോളുടെ ആസക്തി കുറയ്ക്കാനും സഹായിക്കും.

അയണ്‍

ഈന്തപ്പഴങ്ങളില്‍ അയണിന്റെ അളവു ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കും, പ്രത്യേകിച്ച് സ്‌ത്രീകളില്‍.

ഫിറ്റ്നസ്

പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാ​ഗമാക്കുന്നത് ഫിറ്റ്നസ് നിലനിർത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കും.

ദഹനം

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ മന്ദഗതിയിലാക്കും. ഇതുവഴി ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാൻ സഹായിക്കും.

ഹൃദയാരോഗ്യം

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും കണ്ണിന്റെ ആരോ​ഗ്യം നശിപ്പിക്കുന്ന മാക്യുലാർ ഡീജനറേഷൻ കുറയ്ക്കാനും ഇത് സഹായിക്കും.

അൽഷിമേഴ്‌സ്

വൈറ്റ് ബ്ലഡ് സെല്ലുകളും മറ്റു കോശങ്ങളും ചേർന്നുൽപ്പാദിപ്പിക്കുന്ന ഇന്റർലൂക്കിൻ 6 (IL-6) കുറയ്ക്കാൻ ഈന്തപ്പഴം സഹായിക്കും. ഇത് ഉയർന്ന അളവിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഗര്‍ഭിണി

ഗര്‍ഭിണികള്‍ ഭക്ഷണത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുന്നതുന്നത് പ്രസവസമയത്തെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു