എഞ്ചിനീയറിങ്ങ് വിസ്മയം, ചെനാബ് റെയില്‍ പാലം രാജ്യത്തിന് സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ഏറ്റവും ഉയരമേറിയ ആര്‍ച്ച് റെയില്‍ പാലം ( Chenab bridge ) ജമ്മു കശ്മീരില്‍ സ്ഥിതി ചെയ്യുന്ന ചെനാബ് റെയില്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു.

ചെനാബ് | എക്സ്

രാജ്യത്തെ ആദ്യത്തെ കേബിള്‍ നിര്‍മ്മിത പാലമാണ് ചെനാബ്.

ചെനാബ് | എക്സ്

സമുദ്രനിരപ്പില്‍ നിന്ന് 856 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യ തീര്‍ത്ത എഞ്ചിനീയറിങ് വിസ്മയത്തിലൂടെ ഇനി ട്രെയിനുകള്‍ കൂകിപ്പായും.

ചെനാബ് | എക്സ്

കശ്മീരിലെ കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് ആണ് ചെനാബിലൂടെ കടന്നു പോകുന്ന ആദ്യത്തെ ട്രെയിന്‍.

ചെനാബ് ആര്‍ച്ച് റെയില്‍പാലം വഴി കടന്നു പോയ കശ്മീരിലെ കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് ട്രെയിൻ | എക്സ്

ലോക പ്രശസ്തമായ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലാണ് ചെനാബ് റെയില്‍ പാലത്തിന്. 1315 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ചെനാബ് ആര്‍ച്ച് റെയില്‍പാലം. | എക്സ്

ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 650 മീറ്റര്‍ നീളമുള്ള വയഡക്ട് ഉള്‍പ്പെടെ പാലത്തിന്റെ ആകെ നീളം 1315 മീറ്ററാണ്.

ചെനാബ് ആര്‍ച്ച് റെയില്‍പാലം. | എക്സ്

ആകെ 119 കിലോമീറ്റര്‍ നീളമുള്ള 36 തുരങ്കങ്ങളും ഏകദേശം 1,000 പാലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 110 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടികള്‍ ഓടിക്കാവുന്ന പാലത്തിന് 120 വര്‍ഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത് .

ചെനാബ് ആര്‍ച്ച് റെയില്‍പാലം. | എക്സ്

മഞ്ഞു മൂടിക്കിടക്കുന്ന ചെനാബ് റെയില്‍ പാലത്തിലൂടെയുള്ള യാത്രയും അവിസ്മരണീയമാകും.

ചെനാബ് ആര്‍ച്ച് റെയില്‍പാലം. | എക്സ്

ദക്ഷിണ കൊറിയയിലെ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, അള്‍ട്രാ കണ്‍സ്ട്രക്ഷന്‍ & എഞ്ചിനിയറിങ് കമ്പനി, വിഎസ്എല്‍ ഇന്ത്യ എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമായ മെഴ്സേഴ്സണ്‍ ചെനാബ് ബ്രിഡ്ജ് പ്രോജക്ട് അണ്ടര്‍ടേക്കിങ് ആണ് കരാര്‍ ഏറ്റെടുത്തത്.

ചെനാബ് ആര്‍ച്ച് റെയില്‍പാലം. | എക്സ്

എട്ടുവര്‍ഷംകൊണ്ട് 400ലധികം ജീവനക്കാരുടെ കഠിനപ്രയത്നത്തിന്റെ സാക്ഷാത്കാരമാണ് ചെനാബ് ആര്‍ച്ച് റെയില്‍പാലം.

ചെനാബ് ആര്‍ച്ച് റെയില്‍പാലം. | എക്സ്

കൊടുങ്കാറ്റ് മുതല്‍ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള ഏത് പ്രതിസന്ധി ഘട്ടവും നേരിടാനുള്ള കരുത്തും ശക്തിയും പാലത്തിനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

ചെനാബ് ആര്‍ച്ച് റെയില്‍പാലം. | എക്സ്