അഞ്ജു സി വിനോദ്
ചിലരുടെ മുന്നില്‍ എത്തുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ സംയമനം പാലിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ആ ബഹുമാനം അവര്‍ ഒരിക്കലും ചോദിച്ചു വാങ്ങുന്നതായിരിക്കണമെന്നില്ല. സ്വാഭാവികമായും ബഹുമാനിക്കപ്പെടുന്നത് ചില സ്വഭാന സവിശേഷതകള്‍ ഉണ്ടാകുമെന്ന് മനഃശാസ്ത്രം പറയുന്നു.
അതിരുകൾ
'നോ' എന്ന വാക്കിനെ പലപ്പോഴും പലരും മയപ്പെടുത്തി സംസാരിക്കാറുണ്ട്. കാരണങ്ങൾ നിരത്തി അല്ലെങ്കിൽ പരിഹരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നു. എന്നാൽ ചിലർ അവരുടെ അതിരുകൾ വ്യക്തക്കുന്നു. 'അത് എനിക്ക് യോജിച്ചതല്ല', അല്ലെങ്കിൽ 'ആ സമയം ഞാൻ ഉണ്ടാവില്ലെന്ന്' വ്യക്തമായി പങ്കുവെയ്ക്കുന്നു. ക്ഷമാപണമോ, അമിത വിശദീകരണമോ അവർ നടത്തില്ല.
ശാന്തമായ കണ്ണുകൾ
ആത്മവിശ്വാസം പ്രകടിപ്പിക്കാൻ ആരുടെയും തുറിച്ചു നോക്കുകയോ താഴേക്ക് നോക്കുകയോ ചെയ്യേണ്ടതില്ല. ആരുടെയും നോട്ടം അവഗണിക്കാതെയും ശാന്തമായി നേരിടുകയും ചെയ്യുന്നത് സ്ഥിരതയെ സൂചിപ്പിക്കുന്നു. ഭയമില്ലെന്ന് അത് സൂചിപ്പിക്കുന്നു. മറ്റുള്ളർ അവരോട് ഇടപഴകുന്ന രീതിയിൽ അത് വ്യത്യാസം ഉണ്ടാക്കുന്നു.
ചുരുക്കത്തിലുള്ള സംസാരം
അനാവശ്യമായ വിശദാംശങ്ങൾ, യോഗ്യതകൾ, നേട്ടങ്ങൾ, ന്യായീകരണങ്ങൾ എന്നിവ വിശദീകരിക്കുന്നത് മികച്ചതാണെന്ന് ചിലർ കരുതുന്നു. എന്നാൽ സ്വാഭാവികമായും ബഹുമാനിക്കപ്പെടുന്ന ആളുകൾ ഇത് ഒഴിവാക്കുന്നു. അവർ വ്യക്തയോടെ സംസാരിക്കുകയും അവരുടെ വാക്കുകൾ വ്യത്യസ്തമായി നിലനിൽക്കുകയും ചെയ്യുന്നു.
പ്രസ്താവനയ്ക്ക് ശേഷം നിശബ്ദത
നിശബ്ദത ലളിതമാണെന്ന് തോന്നാമെങ്കിലും വളരെ ശക്താമായ ഒന്നാണ്. വിയോജിപ്പ് അല്ലെങ്കിൽ പ്രസ്താവന വ്യക്തമാക്കിയ ശേഷം അതിൽ വിശദീകരിച്ചു ശൂന്യത നിറയ്ക്കാനാണ് പലരും പരിശ്രമിക്കുക. എന്നാൽ സ്വാഭാവികയും ബഹുമാനിക്കപ്പെടുന്നവർ അതിൽ നിന്ന് വ്യത്യസ്തമായി നിശബ്ദത പാലിക്കും.
മാനസികാവസ്ഥയെ ബഹുമാനിക്കുന്നു
ബഹുമാനം ആവശ്യമുള്ള ആളുകൾ പിരിമുറുക്കമുള്ള സാഹചര്യങ്ങളിലും ചിരിക്കാൻ നിർബന്ധിതരാകുന്നു. എന്നാൽ സ്വഭാവികമായും ബഹുമാനിക്കപ്പെടുന്നവർ നിർബന്ധിച്ചു പുഞ്ചിരിക്കില്ല. ആരെങ്കിലും പരിധി ലംഘിക്കുമ്പോൾ അത് കൃത്യമായി വിലക്കുകയും ചെയ്യുന്നു. അത് മറ്റുള്ളവരെ അടുത്ത തവണ രണ്ടുതവണ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
സമയത്തിന് വില
ഇക്കൂട്ടർ വളരെ തിരക്കുള്ളവരാണെന്ന് നടിക്കുന്നില്ല. മുൻഗണനകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അവർ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. സമയത്തിന് വില നൽകണമെന്ന് അവർ വാശിപിടിക്കുന്നു.
പ്രതികരണം
നിഷ്ക്രിയ-ആക്രമണാത്മക അഭിപ്രായങ്ങളിൽ അവർ പതറുകയോ പ്രതിരോധിക്കുകയോ ഇല്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടരെ പ്രകോപിപ്പിക്കാൻ പ്രയാസമാണ്. അതിൽ അവർ പ്രതികരിക്കില്ലെന്നതാണ് സത്യം. തണുത്ത പ്രതികരണമെന്ന നിലയിലല്ല, സംയമനമാണ്.