സമകാലിക മലയാളം ഡെസ്ക്
ടെന്നീസില്‍ തലമുറ മാറ്റം വ്യക്തമാക്കി ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനല്‍.
ലോക ഒന്നാം നമ്പര്‍ ഇറ്റലിയുടെ യാന്നിക് സിന്നറും രണ്ടാം റാങ്കുകാരന്‍ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. (Jannik Sinner vs Carlos Alcaraz)
ചരിത്രമെഴുതിയാണ് ഇരുവരുടേയും ഫൈനല്‍ പ്രവേശം.
ഒരു മേജര്‍ ടെന്നീസ് പോരാട്ടത്തിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇതാദ്യമായി 2000ത്തിനു ശേഷം ജനിച്ച താരങ്ങള്‍ ഏറ്റുമുട്ടുന്നു.
സിന്നര്‍ 2001നും അല്‍ക്കരാസ് 2003ലുമാണ് ജനിച്ചത്.
2013ലെ യുഎസ് ഓപ്പണ്‍ ഫൈനലിനു ശേഷം ഇതാദ്യമായി ഒരു മേജര്‍ പോരാട്ടത്തില്‍ ഒന്നും രണ്ടും റാങ്കിലുള്ള താരങ്ങള്‍ പുരുഷ ഫൈനലില്‍ ഏറ്റുമുട്ടുന്നു.
1984നു ശേഷം ഇതാദ്യമായി എടിപി, ഡബ്ല്യുടിഎ പോരാട്ടത്തില്‍ ഒന്നും രണ്ടും റാങ്കിലുള്ള താരങ്ങള്‍ ആദ്യമായി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നു.
ഫ്രഞ്ച് ഓപ്പണ്‍ അല്‍ക്കരാസ് നിലനിര്‍ത്തിയാല്‍ താരത്തിന്റെ അക്കൗണ്ടില്‍ 5 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ എത്തും.
22 വയസിനുള്ളില്‍ 5 ഗ്രാന്‍ഡ് സ്ലാം നേടുന്ന താരമായി ഇതിഹാസം നദാലിനൊപ്പം അല്‍ക്കരാസും എത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ