എച്ച് പി
ആലപ്പുഴ ജിംഖാന
നസ്‌ലിൻ നായകനായെത്തിയ ആലപ്പുഴ ജിംഖാന ഈ മാസം 13 മുതൽ സോണി ലിവിലൂടെ സ്ട്രീമിങ് തുടങ്ങും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും.
പടക്കളം
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പടക്കളം. ജൂൺ 10 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.
പാത്ത്
ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത പാത്ത് ഒടിടിയിലെത്തി. മനോരമ മാക്സിലൂടെ ചിത്രം ആസ്വദിക്കാനാകും.
കർണിക
നടി പ്രിയങ്ക നായികയായെത്തിയ കർണിക എന്ന ചിത്രവും കഴിഞ്ഞ ദിവസം ഒടിടിയിലെത്തി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക.
ജാട്ട്
സണ്ണി ഡിയോൾ നായകനായെത്തിയ മാസ് ആക്ഷൻ ചിത്രം ജാട്ടും ഒടിടി സ്ട്രീമിങ് തുടങ്ങി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഭൂൽ ചക് മാഫ്
രാജ്കുമാർ റാവു, വാമിഖ ഗബ്ബി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഭൂൽ ചക് മാഫ്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങി.
ലാൽ സലാം
രജനികാന്തിനൊപ്പം വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ലാൽ സലാം. സൺ നെക്സ്റ്റിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ