സമകാലിക മലയാളം ഡെസ്ക്
വനിതാ നീന്തലില്‍ നഷ്ടമായ ലോക റെക്കോര്‍ഡ് രണ്ട് വര്‍ഷത്തിനു ശേഷം തിരികെ പിടിച്ചെടുത്ത് കാനഡയുടെ സമ്മര്‍ മാക്കന്റോഷ് (Summer McIntosh).
400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ താരം പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു.
കനേഡിയന്‍ സ്വിമ്മിങ് ട്രയല്‍സിലാണ് താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം.
3:54 മിനിറ്റും 18 സെക്കന്‍ഡുമെടുത്ത് സമ്മര്‍ മാക്കന്റോഷ് ഫിനിഷ് ചെയ്തു.
2022ല്‍ ഓസ്‌ട്രേലിയന്‍ ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയന്‍ താരം തന്നെയായ അരിയാന്‍ ടിറ്റ്മസ് സ്ഥാപിച്ച 3:56.40 സെക്കന്‍ഡ് റെക്കോര്‍ഡ് സമയം കനേഡിയന്‍ താരം ആദ്യ തിരുത്തിയിരുന്നു.
2023 മാര്‍ച്ചില്‍ കനേഡിയന്‍ സ്വിമ്മിങ് ട്രയല്‍സില്‍ തന്നെ 3:56.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സമ്മര്‍ അന്ന് റെക്കോര്‍ഡിട്ടത്.
നാല് മാസത്തിനുള്ളില്‍ അരിയാന്‍ ടിറ്റ്മസ് 3:55.38 എന്ന സമയമായി മെച്ചപ്പെടുത്തി റെക്കോര്‍ഡ് വീണ്ടും സ്വന്തം പേരിലേക്കു തന്നെ ചേര്‍ത്തു.
ഈ റെക്കോര്‍ഡാണ് സമ്മര്‍ മാക്കന്റോഷ് വീണ്ടും തന്റെ പേരിലേക്ക് തന്നെ മാറ്റിയത്.
മൂന്ന് ഒളിംപിക്‌സ് സ്വര്‍ണങ്ങളും ഇതേ ഇനത്തില്‍ കൈവശം വച്ചിരിക്കുന്ന താരമാണ് സമ്മര്‍ മാക്കന്റോഷ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ