ആതിര അഗസ്റ്റിന്‍
പ്രേതബാധയുള്ള പാതകളോ(gost roads). കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാമെങ്കിലും അത്തരം ചില പാതകള്‍ ഉണ്ട്.
ചെന്നൈയില്‍ ഇത്തരത്തില്‍ പ്രേതബാധയുള്ള റോഡുകള്‍ എന്നറിയപ്പെടുന്ന ചില പാതകളുണ്ട്. അവയേതൊക്കെയെന്ന് നോക്കാം.
ബ്ലൂ ക്രോസ് റോഡ്- ആത്മഹത്യ ചെയ്യാന്‍ നഗരവാസികള്‍ സ്ഥിരമായി തെരഞ്ഞെടുക്കുന്ന റോഡ് ആണിത്. നിറയെ മരങ്ങള്‍ തിങ്ങി നിറങ്ങ റോഡാണിത്. തൂങ്ങി മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെത്തുന്നത് അതുകൊണ്ടാവാം.
ബസന്ത് അവന്യൂ റോഡ്-വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമേ ഇതുവഴി പോകാറുള്ളൂ. നിറയെ മരങ്ങളുണ്ട് ഇരുവശത്തും. ഇതുവഴി അസമയത്ത് സഞ്ചരിക്കാന്‍ ആളുകള്‍ക്ക് ഇപ്പോഴും ഭയമാണ്.
അണ്ണാ ഫ്‌ളൈ ഓവര്‍-അണ്ണാ ദുരൈയുടെ പേരിലുള്ള ഈ ഫ്‌ളൈ ഓവര്‍ ചെന്നൈ വാസികള്‍ക്ക് ഒരു പേടി സ്വപ്‌നമാണ്. നിരവധി പേരാണ് ഇവിടെ കയറി ആത്മഹത്യ ചെയ്തത്. നിരന്തരം അപകടം നടക്കുന്ന സ്ഥലം കൂടിയാണിത്.
ചെന്നൈ-പുതുച്ചേരി റോഡ്- ഈസ്റ്റ് കോസ്റ്റ് റോഡ് എന്നറിയപ്പെടുന്ന ഈ റോഡിലൂടെ സഞ്ചരിക്കാന്‍ ചെന്നൈ നഗരവാസികള്‍ക്ക് ഭയമാണ്. പല യാത്രക്കാരുടേയും മുമ്പില്‍ യക്ഷി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് കഥകള്‍.
ഡിമോന്റെ കോളനി റോഡ്- ഈ റോഡിലൂടെ പോകാന്‍ ഇപ്പോഴും ചെന്നൈക്കാര്‍ക്ക് ഭയമാണ്. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ വന്ന കാലം മുതലുള്ള പ്രേതക്കഥകള്‍ ഇവിടെയുണ്ട്. പോര്‍ച്ചുഗീസുകാരനായ ഒരാള്‍ ഭാര്യയുമൊത്ത് ഇവിടെ താമസിച്ചിരുന്നു. ഇയാള്‍ ഭാര്യയെ കൊന്നുവെന്നും ഈ പ്രേതം ഇപ്പോഴും ഇവിടെയുണ്ടെന്നുമാണ് പ്രചരിക്കുന്ന കഥ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates