സമകാലിക മലയാളം ഡെസ്ക്
സ്‌പെയിനില്‍ നിന്നു കാര്‍ലോസ് അല്‍ക്കരാസ് (Carlos Alcaraz) ടെന്നീസ് കളിക്കാനെത്തിയപ്പോള്‍ ഇതിഹാസം റാഫേല്‍ നദാലിന്റെ പിന്‍ഗാമിയായി താരത്തെ പലരും വാഴ്ത്തിയിരുന്നു.
തുടരെ രണ്ടാം വട്ടവും അല്‍ക്കരാസ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം പിടിച്ചെടുത്തപ്പോള്‍ താരത്തിന്റെ പ്രായം 22 വയസും 1 മാസവും 3 ദിവസവുമായിരുന്നു.
നിലവില്‍ കരിയറില്‍ 5 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ അല്‍ക്കരാസ് സ്വന്തമാക്കി കഴിഞ്ഞു. (2 ഫ്രഞ്ച് ഓപ്പൺ, 2 വിംബിൾഡൺ, 1 യുഎസ് ഓപ്പൺ).
22 വയസിനുള്ളില്‍ റാഫേല്‍ നദാലും തന്റെ കരിയറില്‍ 5 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിരുന്നു.
2008ല്‍ റോജര്‍ ഫെഡററെ വീഴ്ത്തി വിംബിള്‍ഡണ്‍ കിരീടം നേടുമ്പോള്‍ നദാലിന്റെ പ്രായം 22 വയസും 1 മാസവും 3 ദിവസവുമായിരുന്നു!
നദാലിന്റെ പാതയിലാണ് അല്‍ക്കരാസിന്റെ സഞ്ചാരമെന്ന് കഴിഞ്ഞ ദിവസം അരങ്ങേറിയ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ അടിവരയിടുന്നു.
ലോക ഒന്നാം നമ്പര്‍ ഇറ്റലിയുടെ യാന്നിക് സിന്നറെ വീഴ്ത്തി അല്‍ക്കരാസ് റോളണ്ട് ഗാരോസ് വാണത് ആദ്യ രണ്ട് സെറ്റ് കൈവിട്ട ശേഷം.
ശേഷിച്ച മൂന്ന് സെറ്റുകള്‍ പിടിച്ചെടുത്താണ് അല്‍ക്കരാസ് കരുത്ത് കാണിച്ചത്. സ്‌കോര്‍: 4-6, 6-7 (4-7), 6-4, 7-6 (7-3), 7-6 (10-2).
ഗ്രാന്‍ഡ് സ്ലാം നേട്ടത്തില്‍ നാട്ടുകാരനും തന്റെ ആരാധനാപാത്രവും കൂടിയായ നദാലിനെ അല്‍ക്കരാസ് മറികടക്കുമോ? കാലം മറുപടി പറയും...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ