ട്രെയിന്‍ വരാറായോ, ടെന്‍ഷനടിച്ച് ആപ്പുകള്‍ നോക്കുന്നവരാണോ? ഈ കാര്യം അറിഞ്ഞിരിക്കൂ...

ആതിര അഗസ്റ്റിന്‍

യാത്രയ്ക്ക് തയ്യാറായി റെയില്‍വേ സ്‌റ്റേഷനില്‍(train travel) എത്തിയാല്‍ ട്രെയിന്‍ എവിടെയെത്തി എന്ന് അന്വേഷിക്കാത്തവര്‍ ഇല്ല. ഇതിനായി നിരവധി ആപ്പുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

train travel

മിക്കവരും സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് വെയര്‍ ഈസ് മൈ ട്രെയിന്‍. എന്നാല്‍ ഈ ആപ്പ് മാത്രമല്ല, റെയില്‍ യാത്രി, ഇക്‌സിഗോ എന്നീ ആപ്പുകളും ട്രെയിന്‍ വിവരങ്ങള്‍ അറിയാന്‍ യാത്രക്കാര്‍ ഉപയോഗിക്കാറുണ്ട്.

train travel

ഇത്തരം തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കരുതെന്നാണ് റെയില്‍വേ പറയുന്നത്.

train travel

റെയില്‍വേയുടെ തന്നെ എന്‍ടിഇഎസ് ആപ്പ് ഉപയോഗിക്കാനാണ് റെയില്‍വേ അറിയിപ്പ്.

train travel

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അഥവാ ക്രിസ് നിയന്ത്രിക്കുന്ന ആപ്പ് ആണ് എന്‍ടിഇഎസ്. ഇതിലൂടെ മാത്രമാണ് റെയില്‍വേയുടെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാകുക.

train travel | file

വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ റെയില്‍വെയ്ക്ക് എതിരെ പരാതി നല്‍കാനും നഷ്ടപരിഹാര സാധ്യത ഉണ്ടെങ്കില്‍ കേസിന് പോകാനും സാധിക്കും.

train travel

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളായാല്‍ അത്തരം സാഹചര്യമില്ല. അതില്‍ റെയില്‍വേയ്ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.

train travel

റിയല്‍ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് റെയില്‍വേ കൃത്യമായ സമയം പുറത്തു വിടുന്നത്. അതേസമയം, സ്വകാര്യ ആപ്പുകള്‍ ജി പി എസ് വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും സ്വകാര്യ ആപ്പുകളില്‍ കൃത്യമായ അപ്‌ഡേഷന്‍ നടക്കണമെന്നില്ല.

train travel

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

samakalika malayalam