എച്ച് പി
ഹിന്ദി സിനിമാ ലോകത്ത് തന്റേതായൊരിടം സൃഷ്ടിച്ചെടുത്ത നടിയാണ് വിദ്യ ബാലൻ. ബോളിവുഡിൽ വിദ്യ ചുവടുവച്ചിട്ട് ഇന്ന് 20 വർഷം പൂർത്തിയാവുകയാണ്.
മോഹൻലാൽ ചിത്രം ചക്രത്തിൽ വിദ്യ ആയിരുന്നു നായിക. എന്നാൽ വിവിധ കാരണങ്ങളാൽ ചിത്രം നടക്കാതെ പോയി. അതോടെ വിദ്യയ്ക്ക് രാശിയില്ലെന്ന തരത്തിൽ മോളിവുഡിൽ ഗോസിപ്പുകൾ പരന്നു.
പിന്നാലെ വിദ്യ തമിഴിലും മറ്റു ഭാഷകളിലും ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.
2005 ൽ പുറത്തിറങ്ങിയ പരിനീത എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യയുടെ ബോളിവുഡ് അരങ്ങേറ്റം.
രണ്ട് പതിറ്റാണ്ടായി സിനിമാ ലോകത്ത് നിറ സാന്നിധ്യമായ വിദ്യ ബാലന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ.
കഹാനി
വിദ്യയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു കഹാനി. ചിത്രം വൻ വിജയമായി മാറുകയും വിദ്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ദ് ഡേർട്ടി പിക്ചർ
സിൽക്ക് സ്മിതയുടെ ജീവിത കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മിലൻ ലുത്രിയ സംവിധാനം ചെയ്ത ചിത്രമാണ് ദ് ഡേർട്ടി പിക്ചർ. ചിത്രം ബോക്സോഫീസിൽ വലിയ വിജയമായി മാറി.
ഭൂൽ ഭൂലയ്യ
പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഭൂൽ ഭൂലയ്യ. ചിത്രത്തിലെ വിദ്യയുടെ മഞ്ജുളിക എന്ന കഥാപാത്രം ആരാധകരേറ്റെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ